»   » മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

Written By:
Subscribe to Filmibeat Malayalam

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ ചിത്രത്തിനെതിരെ കേസ്. മുലയൂട്ടൽ ക്യാംപെയിനിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.. ഇതിനു മുൻപെ ചിത്രത്തിനെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിച്ചിരുന്നു.

graha lekshmi

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഗൃഹലക്ഷ്മി മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനുവേണ്ടിയാണ് ജിലു ഈ ധീരമായ നീക്കം നടത്തിയത്.ആഗോളതലത്തിൽ തന്നെ മാസികയുടെ കവർ ചിത്രം ഏറെ ചർച്ചയായിരുന്നു. വനിത ദിനത്തോട് അനുബന്ധിചച്ച് '' തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മാസിക മുലയൂട്ടുന്ന സ്ത്രീ കവർ ചിത്രമായി പ്രസിദ്ധികരിച്ചത്.

മുലയൂട്ടുന്ന അമ്മ

കേരളത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ക്യാപെയ്ൻ നടക്കുന്നത്. തുറിച്ചു നോക്കരുത് കേരളത്തിലെ അമ്മമാർക്കും മുലയൂട്ടണം എന്ന തലകെട്ടോടു കൂടിയായിരുന്നു മുഖം ചിത്രം വന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ

മാസിക പുറത്തു വന്നതോടെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. സമൂഹത്തിലുളള മാറ്റത്തിന്റെ പാതയാണ് ചിലർ കണ്ടതെങ്കിൽ മറ്റു ചിലർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു മാന്യതയില്ലാതെ പെരുമാറി എന്നിങ്ങനെയുള്ള വാദങ്ങളാണ് ഉയർത്തുന്നത്.

ധീരമായ ചുവട് വയ്പ്പ്

കവർ ചിത്രത്തെ അനുകൂലിച്ച് സിനിമ താരം ലിസി രംഗത്തെത്തിയിരുന്നു. ധീരമായ ചുവട് വയ്പ്പ് എന്നാണ് ലിസി ഇതിനെ വിശേഷിപ്പിച്ചത്. കൂടാതെ ചിത്രത്തിലെ മോഡലായ ജിലു ജോസഫിനേയും ലിസി പ്രശംസിക്കുകയും ചെയ്തിരുന്നു.

ക്യാപെയ്നെ തള്ളി ഷീലു എബ്രാഹം

ഗൃഹലക്ഷ്മിയുടെ ക്യാംപെയ്നെതിരെ നടി ഷീലു എബ്രഹാം രഗത്തെത്തിയിട്ടുണ്ട്. താൻ രണ്ടു കുട്ടികളുടെ മാതവാണ് . ഇതുവരെ തനിയ്ക്ക് മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു

കുഞ്ഞിനെ വിഡ്ഢിയാക്കി

ഗൃഹലക്ഷ്മിയുടെ കവർ ചിത്രം കുഞ്ഞ് മനസിനെ വിഡ്ഢിയാക്കുകയാണ് ചെയ്തതെന്നും താരം പറഞ്ഞു. അത് അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിലൂടെ ആ കുഞ്ഞ് മനസിനെ വിഡ്ഡിയാക്കിയപ്പോൾ എന്ത് കിട്ടാനാണെന്നും നടി ചോദിച്ചു.

വാണിജ്യന്ത്രം

മാസികയുടെ വാണിജ്യ തന്ത്രമായിട്ടാണ് ഒരു വിഭാഗക്കാർ ചിത്രത്തെ കാണുന്നത്. കുട്ടിയുടെ അവകാശത്തെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുകയാണ്. മാത്യത്വത്തെ പവിത്രമായ മുലയൂട്ടലിനെയും വില്‍പ്പന ചരക്കാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ ഹനിക്കപ്പെട്ടത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണെന്നും ജിയാസ് പറയുന്നു.

അമ്മമാർക്ക് പ്രിവിലേജ്

കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മമാർക്ക് മാത്രമുള്ള പ്രിവിലേജാണ്. അതിനെ സമൂഹം മറ്റൊരു രീതിയിൽ നോക്കുമ്പോഴാണ് അതിൽ അസ്വാഭാവികത വരുന്നതെന്നു ചിത്രത്തിൻറെ മുഖ ചിത്രമായ മോഡൽ ജിലും ജോസഫ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

അന്ത്യയാത്രയിലും സുന്ദരിയായി ശ്രീദേവി! താരത്തെ അണിയിച്ചൊരുക്കിയത് പ്രമുഖ നടിയും കൂട്ടരും

ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാതിരിക്കു! ശാന്തമായി മരിക്കാൻ അനുവദിക്കു! നടി അമലയുടെ വാക്കുകൾ

ശ്രീദേവിയുടെ മൃതദേഹത്തിനരികെ ചിരിച്ച മുഖവുമായി നടി! വിയോഗത്തിൽ സന്തോഷമോ?, കലിപ്പിൽ ആരാധകർ

English summary
magazine grihalekshmi cover photo on court

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam