»   » തെലുങ്കില്‍ താരമാവാന്‍ ഇക്കയും കുഞ്ഞിക്കയും! സാമന്തയുടെ ലുക്കുമായി മഹാനടിയുടെ പോസ്റ്റര്‍ പുറത്ത്!

തെലുങ്കില്‍ താരമാവാന്‍ ഇക്കയും കുഞ്ഞിക്കയും! സാമന്തയുടെ ലുക്കുമായി മഹാനടിയുടെ പോസ്റ്റര്‍ പുറത്ത്!

Written By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ്. അതിന് മുന്‍പ് ദുല്‍ഖര്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മഹാനടി എത്തും. തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ ദുല്‍ഖറിന്റെ നായികയായും നടി സാവിത്രിയായി അഭിനയിക്കുന്നത് കീര്‍ത്തി സുരേഷാണ്. ഒപ്പം സാമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ സാമന്തയുടെ ഏറ്റവും പുതിയ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. നടി തന്നെയാണ് ഇത് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.


സാമന്തയുടെ സിനിമ

സാമന്ത നായികയായിട്ടും രാംചരണ്‍ നായകനുമായി അഭിനയിച്ച രംഗസ്ഥലം കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസിനെത്തിയത്. റിലീസിനെത്തി ആദ്യദിനങ്ങൡ തന്നെ 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഇപ്പോഴും ഹിറ്റായി തിയറ്ററുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. അതിനിടെ സമാന്തയുടെ അടുത്ത സിനിമയിലെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന മഹാനടിയാണ് സാമന്തയുടെ വരാനിരിക്കുന്ന സിനിമ. മഹാനടിയിലെ പോസ്റ്ററാണ് നടി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.


നടി പറയുന്നത്...

ശരിക്കും ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്നും അത്രയധികം മികവുറ്റ സിനിമയാണിതെന്നും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സാമന്ത പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മേയ് 9 ന് ലോകം മുഴുവനുമായി മഹാനടി റിലീസിനെത്തുമെന്നും പോസ്റ്ററില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി സാമന്ത സ്വന്തമായി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗ് വര്‍ക്കുകള്‍ അടുത്തിടെയായിരുന്നു നടി പൂര്‍ത്തിയാക്കിയത്.


മഹാനടി

തമിഴ്, തെലുങ്ക് സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മഹാനടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയുള്ളതിനാല്‍ സിനിമയ്ക്ക് കേരളത്തിലും സ്വീകാര്യതയുണ്ടാവും. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ മുന്‍കാല നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ സിനിമയിലെ ഗെറ്റപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ തന്നെയാണ് സിനിമയിലെ ഡബ്ബ് ചെയ്തിരിക്കുന്നത്.


സാവിത്രി

പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ സാവിത്രി 30 വര്‍ഷത്തോളം ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന നായിക വസന്തമായിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, തുടങ്ങി നിരവധി അന്യഭാഷ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ജെമിനി ഗണേശനുമായി വിവാഹം കഴിച്ചിരുന്നു. നാല്‍പ്പത്തിയഞ്ചാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങിയ നടിയുടെ ബയോപിക്കായിട്ടാണ് മഹാനടി നിര്‍മ്മിക്കുന്നത്. സാവിത്രിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്നും സിനിമയില്‍ ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വെച്ചിട്ടാണ് നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

കമ്മാരസംഭവം ഞെട്ടിക്കാനുള്ള വരവാണ്! ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ പടനായകനായി ഇന്ദ്രന്‍സും..


പ്രതിഭയില്‍ നിന്ന് പ്രതിഭാസമായി മാറിയ നടനവിസ്മയം, കമല്‍ ഹാസനെ കുറിച്ച് എംസി രാജനാരായണന്‍ എഴുതുന്നു..


English summary
Mahanati’ new poster, Samantha as Madhuravani looks ravishing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X