»   » ദിലീപിന്റെ പെങ്ങള്‍ തമിഴ് സിനിമയിലേക്ക്, ശശികുമാറിന്റെ നായികയാകുന്നു!!

ദിലീപിന്റെ പെങ്ങള്‍ തമിഴ് സിനിമയിലേക്ക്, ശശികുമാറിന്റെ നായികയാകുന്നു!!

By: Rohini
Subscribe to Filmibeat Malayalam

ദിലീപിന് ഒരേ ഒരു സഹോദരി മാത്രമേയുള്ളൂ, സബിത. ആ സഹോദരിയുടെ വിവാഹം കഴിഞ്ഞു, കുടുംബവുമായി ജീവിയ്ക്കുന്നു. പിന്നെ ഏത് സഹോദരിയാണ് തമിഴ് സിനിമയില്‍ ശശികുമാറിന്റെ നായികയായി അഭിനയിക്കുന്നത് ?

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

ജീവിതത്തില്‍ ദിലീപിന് ഒരേ ഒരു സഹോദരി മാത്രമേ ഉള്ളൂ. എന്നാല്‍ സിനിമയില്‍ ഒരുപാട് സഹോദരിമാരുണ്ടല്ലോ... അതില്‍ ഒരു സഹോദരിയുടെ കാര്യമാണ് പറയുന്നത്. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ജനപ്രിയ നായകന്റെ സഹോദരിയായി എത്തിയ മഹിമ നമ്പ്യാര്‍!

കാര്യസ്ഥനിലെ മഹിമ

ഉദയകൃഷ്ണ - സിബി കെ തോമസിന്റെ തിരക്കഥയില്‍ തോമസ് കെ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കാര്യസ്ഥന്‍. ഈ സിനിമയില്‍ ദിലീപിന്റെ സഹോദരിയായിട്ടാണ് മഹിമ നമ്പ്യാര്‍ അഭിനയിച്ചത്. ആദ്യ ചിത്രമാണ് കാര്യസ്ഥന്‍

കാര്യസ്ഥന് ശേഷം തമിഴില്‍

കാര്യസ്ഥനയില്‍ വളരെ കുറഞ്ഞ രംഗങ്ങള്‍ മാത്രമേ മഹിമയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നു. സേട്ടൈ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോസകുട്ടി, കുട്രം 23 തുടങ്ങിയവയാണ് മറ്റ് സിനിമകള്‍

ശശികുമാറിനൊപ്പം

ഇപ്പോഴിതാ ശശികുമാറിന്റെ നായികയായും മഹിമ അഭിനയിക്കാനൊരുങ്ങുന്നു. മുത്തയ്യ സംവിധാനം ചെയ്യുന്ന കൊടി വീരന്‍ എന്ന ചിത്രത്തിലാണ് ശശികുമാറിന്റെ നായികയായി മഹിമ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മധുരമയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയാണ് ചിത്രത്തില്‍ മഹിമയുടെ കഥാപാത്രം.

തമിഴില്‍ തിരക്ക്

തമിഴില്‍ ഇപ്പോള്‍ സാമാന്യം തിരക്കിലാണ് മഹിമ. കൊടി വീരന്‍ കൂടാതെ അണ്ണനക്ക് ജയ്, അയ്യങ്കാര, ഇരവനക്ക് ആയിരം കണ്‍കള്‍ എന്നീ ചിത്രങ്ങളിലും മഹിമ കരാറൊപ്പിവച്ചിട്ടുണ്ട്. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നതായും വാര്‍ത്തകളുണ്ട്.

English summary
Mahima plays a village belle in Sasi's film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam