twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷത്തിലെ താരങ്ങള്‍

    By Nirmal Balakrishnan
    |

    മമ്മൂട്ടിയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം. പതിവു തട്ടുപൊളിപ്പന്‍ സിനിമകളില്‍ നിന്നു മാറിനിന്നുള്ള ഒരു സിനിമയാണ് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയിരിക്കുന്നത്.

    മലയാള സിനിമയക്ക് ഒട്ടേറെ നല്ല കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അവരാരൊക്കെയാണുന്ന നോക്കാം.

    varsham

    വേണു- മമ്മൂട്ടി അവതരിപ്പിക്കുന്ന വേണു സാധാരണക്കാരന്റെ പ്രതിനിധി തന്നെയാണ്. നഗരത്തില്‍ ഇടത്തരം ബിസിനസ് ചെയ്തു ജീവിക്കുന്ന ഒരാള്‍. വീട്, കുടുംബംഎന്നിവയ്ക്കു പ്രാധാന്യം നല്‍കുന്നൊരാള്‍. പൊട്ടക്കിണറ്റിലെ തവളയെപോലെയൊരുത്തനാണ് വേണു. തനിക്കു ചുറ്റും മാത്രം നടക്കുന്നതേ അറിയുന്നുള്ളൂ. അതുതന്നെയായിരുന്നു അയാളുടെ പരാജയവും.എന്നാല്‍ പിന്നീട് സമൂഹം നല്‍കുന്ന തിരിച്ചടിയില്‍ നിന്ന് അയാള്‍ പഠിക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ കാണുന്ന വേണുവില്‍ നിന്ന് വിപരീതമായൊരു വേണുവാണ് അവസാനിക്കുമ്പോള്‍.

    നന്ദിനി- വേണുവിന്റെ ഭാര്യയാണ് നന്ദിനി. വിവാഹം കഴിക്കുമ്പോള്‍ ബാങ്ക് ക്ലാര്‍ക്കായിരുന്നു. പിന്നീട് ജോലി രാജിവച്ചു. സാധാരണ ഒരു വീട്ടമ്മയ്ക്കുള്ള അസൂയ, കുശുമ്പ്, ഏഷണി എന്നീ എല്ലാത്തരം പ്രശ്‌നങ്ങളും നന്ദിനിക്കുമുണ്ട്. ആശാ ശരത് ആണ് നന്ദിനിയെ അവതരിപ്പിക്കുന്നത്.

    ഡോ. ജയശ്രീ- മംമ്താ മോഹന്‍ദാസ് ആണ് ഈ പോസിറ്റീവ് കഥാപത്രത്തെ അവതരിപ്പിക്കുന്നത്. മിക്കവര്‍ക്കും ജീവിതപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹായിയായി ഒരാള്‍ കടന്നുവരും. വേണുവിനു സഹായിയായി കടന്നുവരുന്ന ആളാണ് ഡോ ജയശ്രീ.

    മണവാളന്‍ പീറ്റര്‍-വന്‍ വ്യവസായിയായ പീറ്ററെ അവതരിപ്പിക്കുന്നത് ടി.ജി. രവിയാണ്. ഇടവേളയ്ക്കു ശേഷം അദ്ദേഹം അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമാണിത്. രവിയുടെ ബിസിനസ് തകര്‍ക്കുന്നതും കുടുംബംകുളംതോണ്ടാന്‍ ഇറങ്ങുന്നതും പീറ്ററാണ്.

    ഇവരിലൂടെയാണ് വര്‍ഷം പെയ്തിറങ്ങാന്‍ പോകുന്നത്. മാര്‍ക്കറ്റിങ്ങിന് വ്യത്യസ്തമായൊരു രീതി ആരംഭിച്ച വര്‍ഷം ഉടന്‍ തന്നെ തിയറ്ററിലെത്തും.

    English summary
    Main Characters in the film Varsham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X