»   » മലയാളത്തില്‍ വില്ലന്‍ വേഷങ്ങളിലെത്തിയ നായകന്മാര്‍!

മലയാളത്തില്‍ വില്ലന്‍ വേഷങ്ങളിലെത്തിയ നായകന്മാര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തില്‍ പല സൂപ്പര്‍ താരങ്ങളും വില്ലന്‍ വേഷങ്ങളിലെത്തിയിട്ടുണ്ട് .മെഗാസ്റ്റാര്‍ മമ്മുട്ടി മുതല്‍ നിവിന്‍ പോളിവരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തവരാണ്. ഹീറോ ഇമേജ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇവര്‍ വില്ലന്‍ വേഷങ്ങളും ചെയ്തത്.

നായകനായി മാത്രമല്ല വില്ലന്‍വേഷങ്ങളിലും തങ്ങള്‍ക്ക് അനായാസം വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍. മുഖ്യധാരാ നായകന്മാരായിരിക്കുമ്പോള്‍ തന്നെ വില്ലനായും അഭിനയിച്ച താരങ്ങള്‍ ഇവരാണ്..

മമ്മുട്ടി

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന ചിത്രത്തിലാണ് മമ്മുട്ടി നെഗറ്റീവ് റോളിലെത്തിയത്. മുഖ്യകഥാപാത്രമായ ഭാസ്‌ക്കരപട്ടേലിനെ അനശ്വരമാക്കിയ മമ്മുട്ടിയ്ക്ക് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രവും കൂടിയാണിത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലും മമ്മുട്ടി നെഗറ്റീവ് റോളിലെത്തിയിരുന്നു.

മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍വേഷമായിരുന്നു ലാലിന്. പിന്നീടുളള ചിത്രങ്ങളിലെല്ലാം നായകനായിരുന്നെങ്കിലും പിന്നീട് ഉയരങ്ങളില്‍ എന്ന ചിത്രത്തിലും ലാല്‍ നെഗറ്റീവ് വേഷമാണ് ചെയ്തത്.

ജയസൂര്യ

ജയസൂര്യ വില്ലന്‍ വേഷത്തിലെത്തിയത് അമല്‍നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലാണ്. അംഗൂര്‍ റാവുത്തര്‍ എന്ന കഥാപാത്രമായിരുന്നു ജയസൂര്യയ്ക്ക് ചിത്രത്തില്‍

ദിലീപ്

ദിലീപ് വില്ലനായി അഭിനയിച്ച ചിത്രമാണ് ഡാര്‍ലിങ് ഡാര്‍ലിങ്. കാവ്യാമാധവനും വിനീതും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയിരുന്നു

നിവിന്‍ പോളി

നിവിന്‍ പോളിയുടെ മലയാളത്തിലെ അരങ്ങേററ ചിത്രം മലര്‍വാടി ആട്‌സ്‌ക്ലബ്ബായിരുന്നു. പിന്നീട് തട്ടത്തതിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നായകനായി. നിവിന്‍ പോളി വില്ലന്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡാ തടിയ.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Less often, we have seen mainstream heroes opting to play villain roles. Most of the times, we have seen Malayalam actors shying away from taking up such roles, owing to the lead hero image that they have.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam