»   » ഇന്ത്യാ -പാക് യുദ്ധവുമായി മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും!

ഇന്ത്യാ -പാക് യുദ്ധവുമായി മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും!

By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍- മേജര്‍രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മിക്കതും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തി ചക്രമുതല്‍ കര്‍മ്മയോദ്ധവരെ എല്ലാ ചിത്രങ്ങളിലും ലാല്‍ മികച്ച ഫോമിലാണെത്തിയത്.

ഇന്ത്യാ പാക് യുദ്ധവുമായി വീണ്ടും മേജര്‍ രവിയെത്തുന്നു. യുദ്ധരംഗം പകര്‍ത്താന്‍ കൂറ്റന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.ചിത്ര വിശേഷങ്ങളിലേയ്ക്ക്..

1971 ബിയോണ്ട് ദി ബോര്‍ഡര്‍

1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ രണ്ടു കാലഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ .1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനായി കൂറ്റന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനു പുറമേ പഞ്ചാബിലും കശ്മീരിലും ചിത്രം ഷൂട്ടു ചെയ്യും. കലാ സംവിധായകന്‍ സാലു കെ ജോര്‍ജ്ജാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.

മേജര്‍ മഹാദേവനായി മോഹന്‍ലാല്‍

വീണ്ടും മേജര്‍ മഹാദേവനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മഹാദേവന്റെ പിതാവായും ലാല്‍ എത്തുന്നുണ്ട്. നാലാം തവണയാണ് ലാല്‍ മേജര്‍ മഹാദേവനാവുന്നത്.

അഭിനേതാക്കള്‍

തെലുങ്ക് താരം അല്ലു സിരീഷ് ,സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ് ,സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.സുജിത് വാസുദേവാണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സൈനികര്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍

ഒരു വാര്‍ മൂവി എന്നതിനപ്പുറം സൈനികര്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങളും കഷ്ടതകളുമെല്ലാം ചിത്രത്തിന്റെ ഭാഗമാവും.റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
major ravi -mohanlal film 1971 beyond the border shoot starts at rajasthan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam