»   » ലാലിന്റെ സിനിമയും മേജര്‍ രവിയുടെ 'ക' പ്രേമവും

ലാലിന്റെ സിനിമയും മേജര്‍ രവിയുടെ 'ക' പ്രേമവും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരു ചിത്രമൊരുക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം ആ ചിത്രത്തിന്റെ പേര് ക എന്ന അക്ഷരത്തിലായിരിക്കും തുടങ്ങുക. ലാലിനെ ആദ്യമായി നായകനാക്കിയ കുരുക്ഷേത്ര മുതല്‍ പുതിയ ചിത്രമായ കര്‍മ്മയോദ്ധ വരെ ക ഉപയോഗിച്ചാണു പേരിട്ടിരിക്കുന്നത്.

Karma Yodha

മേജര്‍ എ.കെ. രവീന്ദ്രന്‍ എന്ന മേജര്‍ രവി സിനിമയിലെത്തുന്നത് പ്രിയദര്‍ശന്‍ വഴിയാണ്. സൈനിക സിനിമകള്‍ ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുത്താണ് മേജര്‍ സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായ മേഘത്തിലൂടെയാണ് പ്രിയനുമായി അടുക്കുന്നത്. പിന്നീട് കുറച്ചു ചിത്രങ്ങള്‍ക്ക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.

തുടര്‍ന്നാണ് മോഹന്‍ലാലിനെ നായകനാക്കി കീര്‍ത്തിചക്രയൊരുക്കുന്നത്. മേജര്‍ മഹാദേവന്‍ എന്ന ലാല്‍ കഥാപാത്രം ഇദ്ദേഹത്തിന്റെ തന്നെ കുറേ അനുഭവങ്ങള്‍ വച്ച് സാങ്കല്‍പ്പികമായി വളര്‍ത്തിയെടുത്തതതാണ്. ലാലിനൊപ്പം തമിഴ് നടന്‍ ജീവയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജീവയുടെ പിതാവ് സൂപ്പര്‍ഗുഡ് ചൗധരിയായിരുന്നു നിര്‍മാണം. തമിഴിലും മലയാളത്തിലും മികച്ച ജയം നേടിയ ചിത്രം സംവിധായകനെക്കാളും ഗുണം ചെയ്തത് ലാലിനായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി ചെയ്ത രണ്ടാമത്തെ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം വേഷമിട്ടിരുന്നു. കുരുക്ഷേത്രത്തിലും ലാല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. രണ്ടാമത്തെ ലാല്‍ ചിത്രവും അങ്ങനെ ക എന്ന അക്ഷരത്തില്‍ ചെയ്തു.

മൂന്നാം ചിത്രവും ക തന്നെയായിരുന്നു. ലാലും അമിതാഭ് ബച്ചനും മലയാളത്തില്‍ ഒന്നിച്ച കാണ്ഡഹാര്‍. ബച്ചന്റെ ആദ്യ മലയാള ചിത്രമായിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലായിരുന്നു പ്രമേയം. ഇതിലും ലാല്‍ മഹാദേവന്‍ തന്നെ. പക്ഷേ ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു ചിത്രം.

നാലാമത്തെ ചിത്രവും ക യില്‍ തുടങ്ങാന്‍ തന്നെയാണ് മേജറുടെ തീരുമാനം. കര്‍മ്മയോദ്ധ എന്ന ചിത്രത്തിലാണ് ലാല്‍ ഇനി അഭിനയിക്കാന്‍ പോകുന്നത്. ലാലിനൊപ്പം മലയാളത്തിലെ യുവതാരങ്ങളും അഭിനയിക്കും. ലാലിനെ വച്ച് എല്ലാം ക എന്ന അക്ഷരത്തില്‍ തുടങ്ങിയെങ്കില്‍ മമ്മൂട്ടിയെ നായകനാക്കിയപ്പോള്‍ ക ഉപേക്ഷിച്ചു. മിഷന്‍ 90 ഡെയ്‌സ് മാത്രം മേജറുടെ ക ഇല്ലാത്ത ചിത്രമായി.

English summary
Karmayodha, the forthcoming project from director Major Ravi is to kick start it's shooting in Mumbai. This time also this mohanlan cinema's name will start in the letter K

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam