»   » മോഹന്‍ലാല്‍ ചേസിനില്ല, കര്‍മ യോദ്ധാവാകും

മോഹന്‍ലാല്‍ ചേസിനില്ല, കര്‍മ യോദ്ധാവാകും

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഏറെ പ്രതീക്ഷകളോടെ ചെയ്ത കാണ്ഡഹാര്‍ വമ്പന്‍ പരാജയം നേരിട്ടെങ്കിലും മേജര്‍ രവിയ്ക്ക് ഡേറ്റ് നല്‍കാന്‍ മോഹന്‍ലാലിന് രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടി വന്നില്ല. അങ്ങനെയാണ് ദി ചേസ് എന്ന സിനിമ ഏതാനും ദിവസം മുമ്പ് വാര്‍ത്തകളില്‍ എത്തിയത്. എന്നാലിപ്പോള്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍. കര്‍മ്മ യോദ്ധയെന്ന പേരാണിപ്പോള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.

ഒരു മേജര്‍ രവി ചിത്രത്തിന് യോജിച്ച പേരു തന്നെയാണ് കര്‍മ്മ യോദ്ധയെന്ന കാര്യത്തില്‍ സംശയമില്ല. പതിവ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ കഥയാണ് മേജര്‍ ഇത്തവണ സിനിമയാക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിയ്ക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മൂന്ന് നായികമാരുള്ള ചിത്രം മുംബൈ, കൊച്ചിന്‍, നാഗര്‍കോവില്‍, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കും...

ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന കര്‍മ്മ യോദ്ധയ്ക്ക് ആര്‍മി പശ്ചാത്തലം ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ച കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയെല്ലാം ആര്‍മി സിനിമകളായിരുന്നു. ഇതില്‍ കീര്ത്തിചക്ര വമ്പന്‍ വിജയം നേടിയപ്പോള്‍ കുരുക്ഷേത്ര ശരാശരിയിലൊതുങ്ങി. എന്നാല് കാണ്ഡഹാര്‍ ബോക്‌സ് ഓഫീസിര്‍ തകര്‍ന്നടിഞ്ഞത് കൂട്ടുകെട്ടിന് വന്‍ക്ഷീണം ചെയ്തിരുന്നു.

English summary
Earlier the film was titled ‘The Chase’, but now its learned that the film has been retitled as ‘Karma Yodha’. We do feel that the latter title is more in-keeping with a Major Ravi film!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam