twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍മയോദ്ധയിലെ ആദ്യസീന്‍ ചിത്രീകരിച്ചത് ഇവിടെ വെച്ച്! വികാരധീനനായി മേജര്‍ രവി!

    |

    മിലിട്ടറി പശ്ചാത്തലത്തിലുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മേജര്‍ രവി. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും ചേര്‍ത്താണ് അദ്ദേഹം സിനിമയൊരുക്കാറുള്ളത്. മരടിലെ ഹോളി ഫെയ്ത്ത് പൊളിച്ചുമാറ്റിയതില്‍ സങ്കടമുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം എത്തിയിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍, മേജര്‍ രവി തുടങ്ങിയവര്‍ക്കും ഇവിടെ ഫ്ളാറ്റുകളുണ്ടായിരുന്നു. എല്ലാമെല്ലാമായി കരുതിയ ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സാക്ഷിയാവാനായി ഇവരാരുമുണ്ടായിരുന്നില്ല

    ഫ്ളാറ്റ് പൊളിച്ചുനീക്കിയെങ്കിലും തങ്ങള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. 10 വര്‍ഷക്കാലം എല്ലാവരും ഒരു കുടുബം പോലെ കഴിഞ്ഞതാണ് ഇവിടെ. തകര്‍ന്നുവീണ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയുടെ ആദ്യരംഗം ചിത്രീകരിച്ചതെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലായിരുന്നു ഈ ചിത്രത്തിലെ നായകന്‍. എന്തുവന്നാലും അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

    Major Ravi

    ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

    English summary
    Major ravi reveals about Karmayodha movie shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X