twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍റെ പേര് തെറ്റാതെ പറയാമോ? രണ്‍ജി പണിക്കരെ വെല്ലുവിളിച്ച് മേജര്‍ രവിയുടെ തമാശ

    |

    ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, പല സാഹചര്യത്തിലും പേര് നമ്മെ കുഴക്കാറുണ്ട്. പുതിയ സിനിമയുടെ കാര്യത്തിലായാലും സംവിധായകനുള്‍പ്പടെയുള്ളവരുടെ വിവരങ്ങളിലായാലും പരമപ്രധാനമാണ് ഇക്കാര്യം. ഇത്തരത്തില്‍ രസകരമായൊരു സംഭവമാണ് ഗരുഡചക്രം സിനിമയുടെ പൂജയ്ക്കിടയില്‍ നടന്നത്. സംവിധായകനായ ഡോ പ്രഗഭലിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു അത്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച എഴുത്തുകാരനും അഭിനേതാവുമായ രണ്‍ജി പണിക്കറിനോട് ഈ പേര് തെറ്റാതെ പറയാനാവുമോയെന്നായിരുന്നു സംവിധായകനായ മേജര്‍ രവി ചോദിച്ചത്. ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം കുഴക്കിയ കാര്യമായിരുന്നു ഈ പേര്.

    തനിക്കാദ്യമായാണ് ഇങ്ങനെയൊവസരം കിട്ടിയതെന്ന് പറഞ്ഞായിരുന്നു മേജര്‍ രവി തുടങ്ങിയത്. മലയാളത്തിന്റെ ആളാണ് താനെന്നും മറ്റും പറഞ്ഞുള്ള രണ്‍ജി പണിക്കരുടെ അഹങ്കാരം ഇല്ലാതാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചത്. സംവിധായകന്റെ പേര് തെറ്റാതെ പറയാനാവുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അക്ഷരസ്ഫുടതയോടെ അദ്ദേഹം ആ പേര് ഉച്ഛരിച്ചിരുന്നു. തന്റെ ആദ്യ സിനിമയുടെ ക്യാമറമാനാണ് ഈ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. അതില്‍ സന്തോഷമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

    Garuda Chakram

    മേജര്‍ രവിയുടെ തമാശ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. സംവിധായകന്‍ കുട്ടിച്ചേട്ടന്‍ എന്ന് വിളിച്ചായിരുന്നു ബിബിന്‍ ജോര്‍ജ് സ്ഥലം വിട്ടത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അരുണ്‍ ഗോപി, മാര്‍ത്താണ്ഡന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അംബികാ മോഹന്‍, ആല്‍വിന്‍ ആന്റണി തുടങ്ങിയവരും പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    English summary
    Major Ravi's comment about Ranji Panicker's langugae
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X