»   » മേജറിന്റെ പ്രണയചിത്രത്തില്‍ ചാക്കോച്ചന്‍

മേജറിന്റെ പ്രണയചിത്രത്തില്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Major Ravi
യുദ്ധവും യുദ്ധക്കളവുമെല്ലാം വിട്ട് പ്രണയത്തിന്റെ പാതയിലാണ് സംവിധായകന്‍ മേജര്‍ രവി. കര്‍മ്മ യോദ്ധ തിയറ്ററുകളിലെത്തിയതിന് ശേഷം ഒരു പ്രണയചിത്രമൊരുക്കാനാണ് മേജറിന്റെ പ്ലാന്‍.

നാവികസേനയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ഒരുകാലത്ത് മോളിവുഡിന്റെ റൊമാന്റിക് ഹീറോയായി വിലസിയ കുഞ്ചാക്കോ ബോബനാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. എന്നാല്‍ പുതിയ ചിത്രമായ കര്‍മ്മയോദ്ധ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മാഡ് മാഡിയെന്ന് വിളിപ്പേരുള്ള എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റിന്റെ റോളിലാണ് മോഹന്‍ലാല്‍ ഈ ചി്രത്തിലെത്തുന്നത്.

അതേസമയം കര്‍മ്മയോദ്ധ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണം സംവിധായകന്‍ തള്ളിക്കളയുകയാണ്. ലിയാം നീസന്‍ നായകനായ ടേക്കണിന്റെ പകര്‍പ്പാണ് കര്‍മ്മയോദ്ധയെന്നാണ് അഭ്യൂഹങ്ങള്‍.

എന്നാല്‍ രണ്ട് സിനിമകള്‍ക്കും ചില കാര്യങ്ങളില്‍ മാത്രമാണ് സാദൃശ്യമുള്ളത്, ഇതിനെ കോപ്പിയെന്ന് വിളിയ്ക്കരുത്. ഇതിന്റെ സത്യം ഉടനറിയാമെന്നും മേജര്‍ പറയുന്നു.

English summary
After Karmayodha, which releases next week, director Major Ravi will start working on his new project that will have Kunchacko Boban in the lead.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam