»   »  ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

Posted By:
Subscribe to Filmibeat Malayalam

വളരെ പെട്ടെന്നാണ് അനുശ്രീയെന്ന നടി മലയാളത്തിലെ മുന്‍നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയര്‍ന്നത്. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായി അല്‍പം ഹാസ്യത്തിന്റെ ടച്ചുള്ള കഥാപാത്രമാണ് ആദ്യം തന്നെ ചെയ്തത്. ഹാസ്യം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മറ്റു റോളുകള്‍ മനോഹരമാക്കാന് കഴിയുമെന്ന് പൊതുവേ പറയാറുണ്ട്. അനുശ്രീയുടെ കാര്യത്തില്‍ അത് അക്ഷരം പ്രതിശരിയാവുകയും ചെയ്തിട്ടുണ്ട്.

പിന്നീട് വന്ന ചിത്രങ്ങളിലെല്ലാം തനിയ്ക്ക് ലഭിച്ച വേഷങ്ങള്‍ അനുശ്രീ മികച്ചതാക്കി മാറ്റി. ഇപ്പോള്‍ സെക്‌സ് കോമഡിയായ വെടിവഴിപാട് എന്ന ചിത്രത്തിലെ ബോള്‍ഡ് കഥാപാത്രം നല്‍കിയ മേക്കോവറിന്റെ ത്രില്ലിലാണ് അനുശ്രീ. പലതാരങ്ങളും പറയാറുള്ളത്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മതി ഗ്ലാമറസ് വേഷങ്ങള്‍വേണ്ട എന്നാണ്. എന്നാല്‍ അനുശ്രീ ഇതിലും വ്യത്യസ്തയാണ്. ഗ്ലാമറസായ റോളുകള്‍ ചെയ്യാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെന്നാണ്
താരം പറയുന്നത്.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത വെടിവഴിപാടിലെ ബോല്‍ഡായ ബുദ്ധിജീവി ലുക്കുള്ള ജേര്‍ണലിസ്റ്റ് കഥാപാത്രത്തെ അനുശ്രീ മനോഹരമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലെ റോള്‍ തന്റെ മേക്ക് ഓവറാണെന്നാണ് അനുശ്രീ പറയുന്നത്. ഇത് തനിയ്ക്ക് വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറയുന്നു.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരിവരും. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും കൊച്ചുകൊച്ചു വിഡ്ഢിത്തരങ്ങളുമായി എത്തിയ രാജശ്രീ ശരിയ്ക്കും ആ സിനിമയിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

റെഡ് വൈനിലെ കഥാപാത്രവും അനുശ്രീ മികച്ചതാക്കി. ഈ കഥാരപാത്രം ചെയ്യാന്‍ വളരെ എളുപ്പമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പക്ഷേ ചില്ലറ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരുന്നുവെന്ന് അനുശ്രീ പറയുന്നു. ആ കഥാപാത്രത്തെ ചെയ്തുഫലിപ്പിക്കാന്‍ താനല്‍പം പ്രയാസപ്പെട്ടെന്നും താരം പറയുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രവും അനുശ്രീയ്ക്ക് കരിയറില്‍ മൈലേജ് നല്‍കിയ ചിത്രമായിരുന്നു.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

പുരുഷസ്വവര്‍ഗാനുരാഗത്തിന്റെ കഥയുമായി എത്തുന്ന ഈ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു റോളാണ് അനുശ്രീ ചെയ്യുന്നത്. കന്യാസ്ത്രീ ആവാനാഗ്രഹിച്ച് ഒടുക്കം വിവാഹത്തില്‍ എത്തിപ്പെടുന്ന അനാഥയായ പവിത്രയെന്ന പെണ്‍കുട്ടിയെയാണ് ഈ ചിത്രത്തില്‍ അനുശ്രീ അവതരിപ്പിക്കുന്നത്. ഇത് തനിയ്ക്ക് ഏറെ പ്രതീക്ഷകളുള്ള വേഷമാണെന്ന് താരം പറയുന്നു.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്കിഷ്ടമാണെന്നും അത്തരം വേഷങ്ങളെ മാറ്റിവെയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നും അനുശ്രീ പറയുന്നു. ഗ്ലാമറസാകുമ്പോഴും ആ കഥാപാത്രത്തില്‍ അഭിനയസാധ്യത വേണമെന്ന ഒറ്റനിര്‍ബ്ബന്ധം മാത്രമേ അനുശ്രീ മുന്നോട്ടുവെയ്ക്കുന്നുള്ളു.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ലാല്‍ ജോസ് വിധികര്‍ത്താവായിരുന്ന സൂര്യ ടിവിയിലെ വിവെല്‍ ആക്ടീവ് ഫെയര്‍ ബിഗ് ബ്രേക്ക് എന്ന ആക്ടിങ് റിയാലിറ്റിഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ഈ ഷോയില്‍ വച്ചാണ് ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കാനുള്ള അവസരം അനുശ്രീയ്ക്ക് ലഭിച്ചത്.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ഇന്ദ്രജിത്തും ഭാമയും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന വയലാര്‍ മാധവന്‍ കുട്ടിയുടെ നാകു പെന്റ നാകു ടാക എന്ന ചിത്രത്തിലും അനുശ്രീ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ


അനൂപ് മേനോനും ഭാവനയും ഒന്നിയ്ക്കുന്ന ആംഗ്രി ബേബീസ് എന്ന ചിത്രത്തിലും അനുശ്രീ പ്രധാന സാന്നിധ്യമാണ്.

ഗ്ലാമറിനോട് അലര്‍ജിയില്ല: അനുശ്രീ

ജയസൂര്യ നായകനാകുന്ന സെക്കന്റ്‌സ് എന്ന ചിത്രത്തിലും അനുശ്രീയ്ക്ക് റോളുണ്ട്.


English summary
Anusree, has bagged an entirely different role in her next outing. She plays an orphan in My Life Partner
Please Wait while comments are loading...

Malayalam Photos

Go to : More Photos