twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റ ഷോട്ടില്‍ തീര്‍ത്ത ഒരു മലയാളം പാട്ട്, കണ്ടുകൊണ്ട് കേള്‍ക്കൂ

    By Aswathi
    |

    ഒരു സിനിമയില്‍ ഏറ്റവും ചെലവ് വരുന്നത് ഒരു പാട്ടിനാണ്. പല വിദേശരാജ്യത്തും പോയി ചിത്രീകരിച്ച്, പല പല ഷോട്ടുകളായി എടുത്താണ് ഒരു പാട്ട് പൂര്‍ത്തിയാക്കുന്നത്. അതിനിടയില്‍ മാറി മാറിവരുന്ന നായികാ നായകന്മാരുടെ ഡ്രസ്റ്റ്, പിന്നില്‍ ആടിപ്പാടുന്ന കോ സ്റ്റാര്‍സ്, കൊറിയോ ഗ്രാഫര്‍, കട്ടും ടേക്കും മാറി മാറിപ്പറഞ്ഞും...അങ്ങനെ എത്ര എത്ര ഷോട്ടുകള്‍. എങ്ങനെയൊക്കെ തല കുത്തി നിന്നാലും ഒരു പാട്ട് ഒറ്റ ഷോട്ടില്‍ തീര്‍ക്കാന്‍ കഴിയില്ല.

    ഇനിയാ കഥ പഴഞ്ചനാകുന്നു. സിനിമാ ലോകത്ത് ചരിത്രം എഴുതി ഇതാ ഒരു മലയാളി പാട്ട്. ഒറ്റ ഷോട്ടിലാണ് മൂന്ന് മിനിട്ടും 24 സെക്കന്റുമുള്ള ഒരു പാട്ട് ചിത്രീകരിച്ചത്. ഷൂട്ട് ചെയ്യാനെടുത്തത് വെറും രണ്ട് മിനിട്ടും 17 സെക്കന്റും.

    movie

    ശ്യം മോഹന്‍ സംവിധാനം ചെയ്യുന്ന 8.20 എന്ന ചിത്രത്തിലാണ് ഈ ചരിത്രം, മലയാളത്തിന് അഭിമാനമായി ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജുന്‍ നന്ദകുമാറും അവന്തിക മോഹനും താര ജോഡികളായെത്തുന്ന ചിത്രം ഒരു സമ്പൂര്‍ണ പ്രണയകഥയാണ് പറയുന്നത്.

    ബിനേന്ദ്ര മോഹനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്‍ഗടയോര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് അലക്‌സ് കയ്യാലക്കോണം ഈണം നല്‍കിയിരിക്കുന്നു. ബിജു കുട്ടന്‍, ജയകൃഷ്ണന്‍, പൂജപ്പുരം രവി, വിജയഗാറവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    English summary
    Making of the single shot song from the movie 8:20.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X