»   » മമ്മൂട്ടി-ലാല്‍ സിനിമ ചെയ്യണമെന്ന് മക് ദേശ്പാണ്ഡേ

മമ്മൂട്ടി-ലാല്‍ സിനിമ ചെയ്യണമെന്ന് മക് ദേശ്പാണ്ഡേ

Posted By:
Subscribe to Filmibeat Malayalam

നാടകഅരങ്ങിന്റെ ശക്തനായ വക്താവ് മകരന്ദ് ദേശ്പാണ്ഡേയ്ക്ക് അഭിനയത്തിന്റെ പുതിയ ഭൂമികാണിച്ചു കൊടുത്തത് എംഎ നിഷാദ.് നമ്പര്‍ 66 മധുര ബസ്സില്‍ വില്ലനായ് വന്ന് അഭിനയിച്ച് കടന്നുപോകുമ്പോള്‍ പങ്കുവെയ്ക്കാന്‍ ഒട്ടേറെ പുതിയ അനുഭവങ്ങണ്ടെന്ന് മകരന്ദ് സാക്ഷ്യപ്പെടുത്തുന്നു.

മലയാളസിനിമയുടെ കരുത്ത് തന്നെ പ്രധാനം തിലകന്‍, പശുപതി പോലുള്ള നടന്‍മാരുടെ ഒപ്പമുള്ള അഭിനയം നല്കുന്ന സ്പാര്‍ക്ക് കൂടിയ അളവില്‍ ഈ ബംഗാളിനടനെ സ്വാധീനിച്ചുകഴിഞ്ഞു. നാടകകലാകാരന്‍മാരായ തിലകനും, പശുപതിക്കും, മകരന്ദ് ദേശ്പാണ്ഡേയ്ക്കും നിഷാദിന്റെ ചിത്രം പരസ്പരം മത്സരിക്കാനുള്ള ഒരു ഇടമാണ് സൃഷ്ടിച്ചുകൊടുത്തത്.

മകരന്ദ് ദേശ്പാണ്ഡേയ്ക്ക് എന്നും നാടകംതന്നെയാണ് പഥ്യം. നാലഞ്ച് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു എന്നതിനപ്പുറം നാടകരചനയും സംവിധാനവും അഭിനയവുമായ് നാട് ചുറ്റുന്ന മകരന്ദ് ദേശ്പാണ്ഡേ തന്റെ നാടകവുമായ് കേരളത്തില്‍ ഉടനെ എത്തുമെന്നാണറിയിച്ചിരിക്കുന്നത്. മെലിഞ്ഞു നീണ്ട ദേഹം,ഒട്ടിയ കവിള്‍, ചെറിയ മുഖം, കട്ടിമീശ,ചുരുണ്ട മുടിയുടെ സമ്പന്നത ഇതാണ് മകരന്ദ് ദേശ്പാണ്ഡേയുടെ ആള്‍രൂപം.

മലയാളത്തില്‍ പുതിയൊരു കഥാപാത്രം പിറന്നിരിക്കയാണ് ഈ നടനിലൂടെ. സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്നാണ് മകരന്ദ് ദേശ്പാണ്ഡേയുടെ ആഗ്രഹം. ബുദ്ധിജീവി സിനിമയാകണമെന്ന ശാഠ്യമൊന്നുമില്ല. സംവിധായകനെ വിശ്വസിച്ച് കാശുമുടക്കുന്ന നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ തന്റെ സിനിമ കൊണ്ട് സാധിക്കണം എന്നതാണ് വലിയതാത്പര്യം.

ഇന്ത്യന്‍ സിനിമയിലെ തന്നെ വിഖ്യാതരായ മമ്മൂട്ടിയേയും മോഹന്‍ലാലിനുെം കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അവരെ താന്‍ സിനിമചെയ്യുമ്പോള്‍ അതിന്റെ ഭാഗമാവാന്‍ ക്ഷണിക്കുമെന്നാണ് മകരന്ദ് ദേശ്പാണ്ഡേ പറയുന്നത് .ബംഗാളിലായാലും ഹിന്ദിയിലായാലും അവര്‍ തന്റെ സിനിമയില്‍ അഭിനയിക്കാനെത്തുമോ എന്നതാണ് മകരന്ദ് ദേശ്പാണ്ഡിേയുടെസംശയം.

മലയാളസിനിമയിലെ ഇതര ആര്‍ട്ടിസ്റ്റുകളോടും ടെക്‌നീഷ്യന്‍സിനോടും മകരന്ദ് ദേശ്പാണ്ഡേ ഏറെ ആഭിമുഖ്യം പുലര്‍ത്തുന്നു. ഇവര്‍ക്ക് ക്രിയേറ്റിവിറ്റി ഉപയോഗപ്പെടുത്താന്‍ മാത്രം മലയാളം പര്യാപ്തമാവുന്നില്ല എന്നത് വലിയ കഷ്ടമെന്നാണ് മകരന്ദ് പക്ഷം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam