»   » ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

Posted By:
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് പ്രേമം എന്ന ചിത്രത്തിലെ മലര്‍. മേക്കപ്പില്ലാതെ, മുഖത്ത് നിറയെ മുഖക്കുരുകളും പരുക്കന്‍ ശബ്ദവുമായി വന്ന മലര്‍ മിസിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതിന്റെ കാരണം കൃത്യമായി ഒന്നില്‍ തറച്ചു പറയാന്‍ കഴിയില്ല. എന്തൊക്കയോ, എല്ലാം ഇഷ്ടമായി. പ്രത്യേകിച്ചും എക്‌സ്പ്രഷന്‍.

അതു പോലെ തന്നെയായിരുന്നില്ലെ, വിനോദിന്റെ ആയിഷയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ് കീഴടക്കിയ രണ്ട് കഥാപാത്രങ്ങളാണ് ആയിഷയും മലരും. രണ്ട് പേരും സഞ്ചരിച്ച വഴി ഏകദേശം ഒരു പോലെയാണ്. സിനിമയുടെ റിലീസിന് ശേഷമാണ് ഈ നായികമാര്‍ ഹിറ്റായത്. ആദ്യ ചിത്രത്തിന് ശേഷം അടുത്തതേത് എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ആയിഷയ്ക്ക് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മലരിന് സാധിയ്ക്കുമോ? നോക്കാം...

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രത്തിലെ നായികയാണ് ആയിഷ. ഇഷ തല്‍വാരാണ് ആയിഷ എന്ന കഥാപാത്രമായി എത്തിയത്.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ നായികയാണ് മലര്‍. സായി പല്ലവിയാണ് ചിത്രത്തില്‍ മലരായി എത്തിയത്

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

കഥാപാത്രത്തിലെ സസ്‌പെന്‍സാണ് ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആദ്യത്തെ സാമ്യം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം റിലീസാകുന്നതുവരെ വിനീത് തന്റെ നായികയെ പരിചയപ്പെടുത്തിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു മലരും. പ്രേമത്തിലെ മേരിയെ അല്ലാതെ മലരിനെയും സെലിനെയും അല്‍ഫോണ്‍സ് സിനിമ റിലീസാകുന്നതുവരെ പുറത്തുകാണിച്ചില്ല.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

തട്ടത്തിന്‍ മറയത്തിന്റെ റിലീസിന് ശേഷം വിനോദിനെക്കാള്‍ ആയിഷയെ ഇഷ്ടപ്പെട്ടവരാണ് കേരളത്തിലുണ്ടായത്. ഉമ്മച്ചിക്കുട്ടി എന്ന് ഓമനിച്ച് വിളിക്കാനും തുടങ്ങി. അതുപോലെ തന്നെയായിരുന്നു മലരും. ഒരു മലര്‍ തരംഗം തന്നെ കേരളത്തിലുണ്ടായി.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

രണ്ടു പേരും നിവിന്‍ പോളിയുടെ നായികമാരാണ് എന്നതാണ് പ്രത്യക്ഷത്തില്‍ ആദ്യം കാണുന്ന സാമ്യം. രണ്ടും പ്രണയ ചിത്രം. പ്രേക്ഷകര്‍ക്ക് നല്‍കുന്നത് ഒരേ വികാരം

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

ആയിഷയായി എത്തിയ ഇഷ തല്‍വാറും മലരായി എത്തിയ സായി പല്ലവിയും അന്യഭാഷക്കാരാണെന്ന സാമ്യം മൂന്നാമതായി എടുക്കാം. ഭാഷാ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും തടസ്സമായിരുന്നില്ല.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

ആദ്യ ചിത്രത്തിന് ശേഷം സായി പല്ലവിയിലും ഇഷ തല്‍വാറിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. ഇഷ തല്‍വാറിന്റെ അടുത്ത ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരുന്നു. സായി പല്ലവിയുടെയും

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

തുറന്നു പറഞ്ഞാല്‍, തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം ഇഷയ്ക്ക് നല്ലൊരു വേഷം എവിടെയും ലഭിച്ചിട്ടില്ല. ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ട് പോലും ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് കഴിഞ്ഞില്ല.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

സായി പല്ലവിയുടെ അടുത്ത ചിത്രമേത് എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു. പല വാര്‍ത്തകളും കേട്ടു. ഇപ്പോള്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കുകയാണ്.

ആയിഷയെ പോലെയാകുമോ മലരും; സായി പല്ലവി സൂക്ഷിക്കുക

സായി പല്ലവിയെ സംബന്ധിച്ച് അടുത്ത ചിത്രം വലിയൊരു വെല്ലുവിളി തന്നെയാണ്. സായി എത്ര തന്നെ മികച്ചതായി അഭിനയിച്ചാലും ആ കഥാപാത്രത്തെ മലരുമായി താരതമ്യം ചെയ്യപ്പെടും. തീര്‍ച്ചയായും മലരിന് മുകളില്‍ നിന്നാല്‍ മാത്രമേ അഞ്ജലിയ്ക്ക് (ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്) നിലനില്‍പ്പുള്ളൂ. അതിന് ശേഷം മാത്രമേ സായി പല്ലവിയുടെ അടുത്ത ചിത്രത്തെ കുറിച്ച് പറയാന്‍ സാധിയ്ക്കൂ. സായി പല്ലവി സൂക്ഷിക്കുക

English summary
Malar will be like Aisha?, Sai Pallavi should careful

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam