For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തിലെ അവസരം നഷ്ടമായത് അങ്ങനെ! മാളവികയുടെ തിരക്ക് അനുസിത്താരയ്ക്ക് അനുഗ്രഹമായി!

  |

  തിരക്ക് നിറഞ്ഞ അഭിനയ ജീവിതത്തിനിടയില്‍ പല താരങ്ങള്‍ക്കും സുപ്രധാനമായ അവസരങ്ങള്‍ നഷ്ടമാവാറുണ്ട്. അത്തരത്തില്‍ മുന്‍പ് നഷ്ടമായ സിനിമകളെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങള്‍ എത്താറുണ്ട്. 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോനാണ് ഇപ്പോള്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. തന്റേതായ അഭിനയശൈലിയുമായി മുന്നേറുകയാണ് താരം.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക മേനോന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മാമാങ്കത്തിലെ അവസരം നഷ്ടമായതിനെക്കുറിച്ച് വ്യക്തമാക്കിയായിരുന്നു താരം കഴിഞ്ഞ ദിവസമയെത്തിയത്. അനുസിത്താരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചതെന്നുള്ള അനുമാനത്തിലാണ് ആരാധകര്‍. നവംബര്‍ 21ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മലയാളം ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായാണ് തമിഴ് ട്രെയിലറുമെത്തിയത്.

  എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. റീഷൂട്ടിനിടെയാണ് ചിത്രം നഷ്ടമായത്. പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതായിരുന്നു മാളവികയുടെ കുറിപ്പ്.

  നിമിഷനേരം കൊണ്ടായിരുന്നു മാളവിക മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയത്. അനു സിത്താര അവതരിപ്പിച്ച വേഷത്തിലേക്കാണ് മാളവികയെ പരിഗണിച്ചതെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമ സ്വീകരിക്കുന്നതിനിടയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു തനിക്കുണ്ടായതെന്ന് അനു സിത്താര പറഞ്ഞിരുന്നു. അനു സിത്താരയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും വൈറലായി മാറിയിരുന്നു.

  നിറകണ്ണുകളോടെ പുണ്യയെ ചേര്‍ത്തുപിടിച്ച് ഭാവന! ഇടറുന്ന ശബ്ദത്തില്‍ ആ അനുഭവം പറഞ്ഞു! പ്രമോ വൈറല്‍!

  നവംബര്‍ 21ന് ചിത്രമെത്തുമെന്നുള്ള വിവരങ്ങളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ചിത്രത്തിന്റെ റിലീസ് മാറ്റിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകപ്രതീക്ഷ ഇരട്ടിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തുവന്നിരുന്നത്. മലയാളത്തിന് പിന്നാലെയായാണ് ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവന്നത്.

  3 മാസം കൂടുമ്പോള്‍ അങ്ങനെ ചെയ്യും! ഫാഷന്‍ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്!

  മമ്മൂട്ടിക്കൊപ്പം വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. അനു സിത്താര, പ്രാചി തെഹ്ലാന്‍, ഇനിയ, സുദേവ് നായര്‍, കനിഹ, ഉണ്ണി മുകുന്ദന്‍, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനില്‍ സുഗത, മണികണ്ഠന്‍ ആചാരി, മണിക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എം ജയചന്ദ്രന്‍ ഈണമിട്ട മൂക്കുത്തി എന്ന ഗാനവും ഇതിനകം തന്നെ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Malavika Menone Reveals about how she lost Mamangam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X