Just In
- 1 hr ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 1 hr ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 2 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 2 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ത്യയ്ക്ക് 10 ദശലക്ഷം കൊവിഡ് വാക്സിനുകൾ സൌജന്യമായി നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
- Finance
സർക്കാർ ജീവനക്കാർക്ക് ബില്‍ തുകയില്‍ 10 ശതമാനം കിഴിവുമായി ബിഎസ്എൻഎൽ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശരീരത്തിൽ മുട്ടലും കമന്റടിയും ഉണ്ടായിരുന്നു!ഇതൊക്കെ നിർത്തിച്ചു, നടി മാളവിക തുറന്നു പറയുന്നു
സിനിമ ലോകത്തെ വനിത താരങ്ങളുടെ മീടു വെളിപ്പെടുത്തൽ സമൂഹത്തിൽ വൻ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ദിനം പ്രതി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മീടൂവിലൂടെ കേൾക്കാൻ കഴിയുന്നത്. ഹോളിവുഡിലാണ് മീടൂ മൂവ്മെന്റ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ മേഖലയിലും ക്യാംപെയ്ൻ ശക്തിയാർജിക്കുകയാണ്. ഓരോ മീടു വെളിപ്പെടുത്തലുകളും വൻ ഞെട്ടലാണ് സൃഷ്ടിക്കുന്നത്.
ഞാനുള്ളപ്പോള്‍ നിങ്ങളെ വീഴാന്‍ സമ്മതിക്കില്ല!! വിദ്യാർഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദൻ, വീഡിയോ കാണൂ
മീടു മൂവ്മെന്റിന് മികച്ച പിന്തുണയും പ്രതികരണവുമാണ് താരങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിക്രമത്തിൽ നിന്ന് അതിജീവിച്ച താരങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് സഹതാരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മളിക മോഹന്റെ ചപ്പൽ മാരുംഗി മൂവ്മെന്റിനെ കുറിച്ചാണ്. ഒരു സ്വാകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ ഇടയിൽ തന്നെ രാഖി ഫ്ളാറ്റ്!! വെല്ലുവിളിക്കൽ പോലെയല്ല ഗുസ്തി, വീഡിയോ കാണൂ

ചപ്പൽ മാരൂഗി ക്യാംപെയ്ൻ
മീടൂ ക്യാംപെയ്ൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ താൻ ഇതുപോലെയൊരു ക്യാംപെയ്ൻ തുടങ്ങിയിരുന്നതായി താരം പറയുന്നു. കോളേജ് കാലഘട്ടത്തിലുളള കാര്യമാണ് മാളവിക വെളിപ്പെടുത്തിയത്.പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെയുള്ള ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് അതിരുവിട്ട കമന്റടിയും ആക്രമമണങ്ങളും നേരിടേണ്ടി വന്നിരുന്നു. അതിനെ തുടർന്ന് ചപ്പൽ മാരൂഗി എന്നൊരു ക്യാംപെയ്ൻ തങ്ങൾ ആരംഭിച്ചിരുന്നു. ചെരുപ്പ് ഊരി അടിക്കുമെന്നായിരുന്നു ആ ക്യാംപെയ്ൻ.

ശരീരത്തിലുള്ള മുട്ടിയുരുമൽ
അശ്ലീല കമന്റടിയും വായി നോട്ടവും മാത്രമായിരുന്നില്ല അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. ശരീരത്ത് സ്പർശിക്കുക, തൊട്ടുരുമി നടക്കുക എന്നിങ്ങനെയുള്ള പ്രവർത്തികളും ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആദ്യമൊക്ക എല്ലാവരും ഇതൊക്കെ അവഗണിക്കുമായിരുന്നു. എന്നാൽ ഇതൊരു ശീലമായി തുടങ്ങിയപ്പോഴാണ് പ്രതികരിക്കാൻ തുടങ്ങിയത്.

പെൺകുട്ടികളുടെ ഇടയിൽ ക്യാംപെയ്ൻ
ഇത്തരത്തിലുളള ആൺകുട്ടികളുടെ പ്രവർത്തികൾക്ക് പെൺകുട്ടികളുടെ ഇടയിൽ അവബോധം വളർത്തിയെടുക്കാനും അതിക്രമങ്ങൾക്കും അതിരുവിട്ട വായിനോട്ടത്തിനു കമന്റടിയും നിർത്താൻ ചപ്പൽ മാരൂഗി ക്യാംപെയ്ൻ നടത്തിയെന്നും മളവിക പറയുന്നു. മീടൂ ക്യാംപെയ്നുകൾ ശക്തിയാർജിച്ചു വരുന്ന സമയത്താണ് മാളിവിക മോഹന്റെ ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ശ്രദ്ധേയമാണ്.

നല്ല മാറ്റം
മീടൂ വെളിപ്പെടുത്തൽ നല്ല ചലമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജോലി സ്ഥലത്ത് നിന്ന് വനിതകൾ നേരിടുന്ന അതിക്രമങ്ങൾ കുറയ്ക്കാൻ ഈ ക്യാംപെയ്നു സാധിക്കും. പലപ്പോഴും സ്ത്രീകൾക്ക് ഇതൊന്നും തുറന്നു പറയാൻ ഒരു സ്പെയിസ് കിട്ടാറില്ല. എന്നാൽ ഇപ്പോൾ സ്ത്രീകൾക്ക് വലിയൊരു സ്പെയിസാണ് മീടൂവിലൂടെ ലഭിച്ചിരിക്കുന്നത്.