»   » മലയാള സിനിമയ്ക്ക് 90-ാം പിറന്നാള്‍, ഒരു സിനിമയുടെ കഷ്ടപാട് ഇതായിരുന്നു! ജെസി ഡാനിയേലിനെ നമിക്കണം!!

മലയാള സിനിമയ്ക്ക് 90-ാം പിറന്നാള്‍, ഒരു സിനിമയുടെ കഷ്ടപാട് ഇതായിരുന്നു! ജെസി ഡാനിയേലിനെ നമിക്കണം!!

Written By:
Subscribe to Filmibeat Malayalam

1985 ലൂമിയാര്‍ സഹോദരന്മാര്‍ ലോകത്തിലെ ആദ്യത്തെ സിനിമയുടെ പ്രൊജക്ഷന്‍ നടത്തിയെങ്കില്‍ കൃത്യം ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട പട്ടണങ്ങളില്ലെല്ലാം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 1907 ല്‍ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് ആ വര്‍ഷത്തെ തൃശ്ശൂര്‍ പുരത്തിന് ഒരു ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. അത് വിജയിച്ചതിന് തുടര്‍ന്ന് തെന്നിന്ത്യ മുഴുവനും അദ്ദേഹം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. റോയല്‍ എക്‌സിബിറ്റേഴ്‌സ് എന്ന കേരളത്തിലെ ആദ്യ പ്രദര്‍ശനകമ്പിനി സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.

1927 ലാണ് ആദ്യത്തെ ശബ്ദചിത്രം 'ദ ജാസ് സിങ്ങര്‍' പ്രദര്‍ശനത്തിനെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം മലയാളത്തില്‍ ആദ്യ നിശബ്ദ ചിത്രമായി വിഗതകുമാരന്‍ പിറന്നു. 1930 നവംബര്‍ 7 നായിരുന്നു വിഗതകുമാരന്‍ പുറത്തിറങ്ങിയത്. ജെസി ഡാനിയേലായിരുന്നു വിഗതകുമാരന്റെ സംവിധാനവും നിര്‍മാണവും നടത്തിയത്. ഈ വര്‍ഷം മലയാള ചലച്ചിത്ര സൗഹൃദവേദി കോഴിക്കോട് നിന്നും മലയാള സിനിമയുടെ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്...

തൊണ്ണൂറാം വാര്‍ഷികം

മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 7 ന് കോഴിക്കോട് നിന്നും മലയാള സിനിമയുടെ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. വിഗതകുമാരന്‍ എന്ന ആദ്യ മലയാള സിനിമ തൊണ്ണൂറ് വര്‍ഷമായതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണിത്.

വിഗതകുമാരന്‍

1928 ലായിരുന്നു ജെസി ഡാനിയേല്‍ എന്ന വ്യവസായ പ്രമുഖന്‍ വിഗതകുമാരന്‍ എന്ന സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്. ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1930 നവംബര്‍ 7 ന് മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രം പ്രദര്‍ശനത്തിനെത്തി.

ആദ്യത്തെ സിനിമാ സ്റ്റുഡിയോ..

സംസ്ഥാനത്തെ ആദ്യത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സിന് രൂപം കൊടുത്തതും ഡാനിയേലായിരുന്നു. തിരുവനന്തപുരത്ത് നിന്നും നാല് ലക്ഷത്തോളം രൂപ ചെലവിട്ടിട്ടായിരുന്നു സ്റ്റുഡിയോ ആരംഭിച്ചത്. കേരളത്തില്‍ പലസ്ഥലങ്ങളിലും സിനിമ പ്രദര്‍ശിപ്പിച്ചിട്ടും സിനിമയ്ക്ക് വേണ്ടി മുടക്കിയ പണം പോലും തിരിച്ച് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.. ഇതോടെ സ്റ്റുഡിയോ അടച്ച് പൂട്ടുകയായിരുന്നു.

മലയാള സിനിമയുടെ പിതാവ്

ആദ്യ സിനിമയുടെ അമരത്ത് നിന്നതിനാല്‍ ജെസി ഡാനിയേലിനെയാണ് മലയാള സിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. മാത്രമല്ല മലയാളത്തിലെ പരമോന്നത ബഹുമതി നല്‍കുന്നതും ജെസി ഡാനിയേലിന്റെ പേരിലാണ്. വിഗതകുമാരന് ശേഷം 1931 ല്‍ എത്തിയ മാര്‍ത്താണ്ഡ വര്‍മ്മയായിരുന്നു മലയാളത്തിലെ അവസാനത്തെ നിശബ്ദ ചിത്രം.

വിഗതകുമാരന്റെ ഇതിവൃത്തം

സിനിമയിലെ നായകനായ ചന്ദ്രകുമാറിനെ ചെറുപ്പത്തില്‍ വില്ലന്‍ തട്ടികൊണ്ട് പോവുന്നു. ശേഷം ചന്ദ്രകുമാറിന്റെ ബന്ധുവായ ജയചന്ദ്രന്‍ എന്നയാളിനെയും വില്ലന്‍ തട്ടികൊണ്ട് പോവുന്നു. ഇതോടെ ഇരുവരും ഒന്നിക്കുകയാണ്. ശേഷം ഇരുവരും തിരുവന്തപുരത്ത് തിരിച്ചെത്തുന്നു. അവിടെ നിന്നും ചന്ദ്രകുമാറിന്റെ സഹോദരി സരോജവുമായി ജയചന്ദ്രന്‍ പ്രണയത്തിലാവുകയാണ്. സരോജത്തെ തട്ടികൊണ്ട് പോവാനുള്ള വില്ലന്റെ ശ്രമത്തെ ഇരുവരും എതിര്‍ക്കുന്നു. ഒരിക്കല്‍ ചന്ദ്രകുമാറിന്റെ മുതുകിലെ ഒരു മറുക് കാണുന്ന സരോജം അത് തന്റെ സഹോദരനാണെന്ന് തിരിച്ചറിയുകയായിരുന്നു. ജയചന്ദ്രന്‍-സരോജ വിവാഹം കഴിക്കുന്നു.. ഇതോടെ സിനിമ അവിടെ തീരുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

ചന്ദ്രകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജെസി ഡാനിയേല്‍ തന്നെയായിരുന്നു. സരോജമായി റോസിയും, വില്ലനായി ജോണ്‍സണ്‍ എന്നയാളുമായിരുന്നു അന്ന് അഭിനയിച്ചിരുന്നത്. സിനിമ ഇറങ്ങിയതിന് ശേഷം റോസിയ്ക്ക് സമൂഹത്തില്‍ നിന്നും പല മോശം അനുഭവങ്ങളും ഉണ്ടാവേണ്ടി വന്നിരുന്നു.

സെല്ലുലോയിഡ്

2013 ല്‍ കമലിന്റെ സംവിധാനത്തില്‍ ജെസി ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി സെല്ലുലോയിഡ് എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. പൃഥ്വിരാജായിരുന്നു ഡാനിയേലിന്റെ വേഷം അവതരിപ്പിച്ചിരുന്നത്.

വിഗതകുമാരന്റെ ജനനം

ജെസി ഡാനിയേല്‍ വിഗതകുമാരന്‍ എന്ന സിനിമ നിര്‍മ്മിക്കുന്നതും പരാജയപ്പെടുന്നതും, നായികയായ റോസിയെ കണ്ടെത്തുന്നതും തുടങ്ങി എല്ലാ കാര്യങ്ങളും സിനിമയിലുണ്ടായിരുന്നു. മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍, ചാന്ദിനി ഗീത, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങിയ നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.

പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്...

ജനുവരിയില്‍ 10, ഫെബ്രുവരിയില്‍ 14 സിനിമകള്‍! ലാഭമാണോ നഷ്ടമാണോ? മാര്‍ച്ചില്‍ അടാറ് സിനിമകള്‍ വേറെയും!

ശ്രീദേവി മരിച്ചപ്പോള്‍ ചാനലില്‍ കാണിച്ചത് ഇതാണെങ്കില്‍, സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും?

English summary
Malayala Chalachitra Souhruda Vedi celebrating 90 years of Malayalam cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam