»   » ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും; അപ്പനും പോയി സുഭദ്രയും പോയി, ഇപ്പോള്‍ ജഗന്നാഥ വര്‍മ്മയും

ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും; അപ്പനും പോയി സുഭദ്രയും പോയി, ഇപ്പോള്‍ ജഗന്നാഥ വര്‍മ്മയും

Posted By: Rohini
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ അപ്പന്‍ തമ്പുരാനെ അവതരിപ്പിച്ച നരേന്ദ്ര പ്രസാദിന് പിന്നിലായിരുന്നു ജഗന്നാഥ വര്‍മ്മയുടെ സ്ഥാനം. എന്നാലും ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ ജഗന്നാഥ വര്‍മ്മ പറഞ്ഞ ഡയലോഗ് ഇന്നും നവമാധ്യമങ്ങളില്‍ സജീവമാണ്. 'ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും' എന്ന് പറഞ്ഞുകൊണ്ട് ഗന്നാഥ വര്‍മ്മ ഒന്ന് ചിരിയ്ക്കും. ആ ചിരി ഇനി മലയാള സിനിമയിലില്ല.

പ്രശസ്ത സിനിമാ - സീരിയല്‍ നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവന്തപുരം സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആറാം തമ്പുരാനില്‍ മാത്രമല്ല, ലേലത്തില്‍ സോമന്‍ വിറപ്പിച്ച 'നേരാ തിരുമേനി..' എന്ന് തുടങ്ങുന്ന ഡയലോഗിലെയും തിരുമേനിയായെത്തിയത് ഈ ജഗന്നാഥ വര്‍മ്മയാണ്. അദ്ദേഹത്തിന്റെ ജീവിത- സിനിമാ യാത്രകളിലൂടെ...

ജനനം ആലപ്പുഴയില്‍, കഥകളി പ്രേമി

1939 മെയ് ഒന്നിനാണ് ജഗന്നാഥ വര്‍മ ജനിച്ചത്. ആലപ്പുഴയിലെ ചേര്‍ത്തലയിള്ള വാരനാട് എന്ന ഗ്രാമത്തിലാണ് ജഗന്നാഥ വര്‍മയുടെ ജനനം. വലിയ കഥകളി പ്രേമിയാണ്. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. പിന്നീട് സിനിമയിലെത്തി.

സിനിമിലെത്തിയത്

1978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങളിലായി 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രമുഖ ചിത്രങ്ങള്‍

മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2013 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെയാണ് ജഗന്നാഥ വര്‍മയുടെ സിനിമകള്‍.

കാരണവര്‍ സ്ഥാനത്ത്

മിക്കവാറും സിനികളില്‍ ജഡ്ജിയുടെയോ കുടുംബത്തിലെ കാരണവരുടെയോ വേഷമാണ് ജഗന്നാഥ വര്‍മയ്ക്ക് ലഭിച്ചിരുന്നത്. നരസിംഹം, ആറാം തമ്പുരാന്‍, ലേലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ആറാം തമ്പുരാനിലെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായിരുന്നു.

ടിവി സീരിയലുകള്‍

ടിവി സീരിയലുകളിലും ജഗന്നാഥ വര്‍മ്മ സജീവമായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജ്വാലയായി, മാനസി എന്നീ സീരിയലുകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനരോമയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന മംഗല്യപ്പട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു.

കഥകളിയാണ് എല്ലാം

കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ ഗുരു. ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.

English summary
Malayalam actor Jagannatha Varma passes away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam