»   » ഈ ജീവിതം ദൈവം തരുന്ന ബോണസ്: മധു

ഈ ജീവിതം ദൈവം തരുന്ന ബോണസ്: മധു

Posted By:
Subscribe to Filmibeat Malayalam

കൊച്ചുമുതലാളീന്ന് കറുത്തമ്മ നീട്ടി വിളിക്കുമ്പോള്‍ പരീകുട്ടി ചോദിക്കുന്നു....കറുത്തമ്മ, കറുത്തമ്മ പോകുകയാണോ...എന്നെ തനിച്ചാക്കി കറുത്തമ്മയ്ക്ക് പോകാനാകുമോ...കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടി മരിക്കും...കറുത്തമ്മ പോയി, പരീക്കുട്ടി പാടി. മാനസമൈനേ വരൂ....... മരിച്ചില്ല, ആ പാട്ടില്‍ ജീവിക്കുകയായിരുന്നു മലയാള സിനിമ. ഇന്ന് സെപ്തംബര്‍ 23 ന് മലയാളത്തിന്റെ കൊച്ചുമുതലാളിക്ക് എണ്‍പത് തികയുന്നു.

കടന്നുപോകുന്ന ഓരോ പകലുകളും രാത്രികളും എനിക്ക് ദൈവം തരുന്ന ബോണസാണെന്ന് വിശ്വസിച്ച് മൂന്നോട്ടുപോകുകയാണെന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധു പറയുന്നത്. ഒപ്പമുണ്ടായിരുന്ന ഏറെപ്പേരും ജീവിതം വിട്ടുപോയതില്‍ ശ്യൂന്യതയെക്കാളേറെ വേദനയാണെന്ന് മധുപറയുന്നു. ഞാനും ജികെ പിള്ളയും പറവൂര്‍ ഭരതനുമൊഴിച്ചാല്‍ ആരുണ്ട് പഴയ തലമുറയില്‍.

1933ല്‍ കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് മാധവന്‍ നായരെന്ന മധു ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായ മധു സിനിമയുടെ ശൈശവം മുതല്‍ അതിനൊപ്പമുണ്ടായിരുന്നു. പരീക്കുട്ടിയും കുര്യാക്കോസും മായനും ഇക്കോരനും ആലിമുസിലായാറുമെല്ലാം മധുവിലൂടെ ഇന്നും മലയാളികളറിയുന്ന കഥാപാത്രങ്ങള്‍

മധുവിന്റെ ചില ആദ്യകാല ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ

കൊച്ചുമുതലാളിക്ക് എണ്‍പത്

1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം എന്ന ചിത്രത്തില്‍ ഒരു സാഹിത്യകാരന്റെ വേഷത്തിലാണ് മധു എത്തുന്നത്.

കൊച്ചുമുതലാളിക്ക് എണ്‍പത്

ചെമ്മീനിലെ ഈ കഥാപാത്രത്തെ പരീകുട്ടി എന്നതിനെക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചിതം കൊച്ചുമുതലാളി എന്നാവും. 1965ലാണ് ചിത്രം പുറത്തിറങ്ങിയത്.

കൊച്ചുമുതലാളിക്ക് എണ്‍പത്

ചെണ്ട എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തിനാണ് മധു ജീവന്‍ നല്‍കിയത്

കൊച്ചുമുതലാളിക്ക് എണ്‍പത്

1976ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ഡോ. രമേശായെത്തി

കൊച്ചുമുതലാളിക്ക് എണ്‍പത്

ജയനും മധുവും ഒന്നായി അഭിനയിച്ച മറ്റൊരു ചിത്രം. ഇതില്‍ മധുസൂദനന്‍ തമ്പി എന്ന കഥാപാത്രമായിരുന്നു

കൊച്ചുമുതലാളിക്ക് എണ്‍പത്

ഷീലയായിരുന്നു ഈ ചിത്രത്തിലും മധുവിന്റെ നായിക. അത്രംകണ്ണ മുതലാളി എന്നാണ് കഥാപാത്രത്തിന്റെ പേര്

കൊച്ചുമുതലാളിക്ക് എണ്‍പത്

കൃഷ്ണന്‍ കുട്ടി എന്നായിരുന്നു ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്

കൊച്ചുമുതലാളിക്ക് എണ്‍പത്

കരയുന്നൂ പുഴ ചിരിക്കുന്നു...പാട്ട് ഇപ്പോഴും പാടാത്തവരില്ല. 1965ല്‍ ഇറങ്ങിയ ചിത്രത്തില്‍ കേശവന്‍ കുട്ടിയെന്നായിരുന്നു പേര്

കൊച്ചുമുതലാളിക്ക് എണ്‍പത്

അടൂര്‍ഭാസി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 1971ലാണ്

കൊച്ചുമുതലാളിക്ക് എണ്‍പത്

1970ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ബാപ്പൂട്ടി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

കൊച്ചുമുതലാളിക്ക് എണ്‍പത്

പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം മധുവും ഈ ചിത്രത്തില്‍ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

കൊച്ചുമുതലാളിക്ക് എണ്‍പത്

വിശ്വം എന്ന കഥാപാത്രത്തെ മധു അവതരിപ്പിച്ച ഈ ചിത്രത്തില്‍ ശാരദ, അടൂര്‍ ഭവാനി, കെപിഎസി ലളിത തുടങ്ങിയവര്‍ അഭിനയിച്ചു

കൊച്ചുമുതലാളിക്ക് എണ്‍പത്

ശ്രീകുമാരന്‍ തമ്പിയാണ് ഈ മധു ചിത്രം സംവിധാനം ചെയ്തത്

കൊച്ചുമുതലാളിക്ക് എണ്‍പത്

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച ഈ ഹിന്ദി ചിത്രത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ച നടനായിരുന്നു മധു

കൊച്ചുമുതലാളിക്ക് എണ്‍പത്

വിനോദ് മുതലാളിയായാണ് 1976ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മധുഎത്തിയത്.

കൊച്ചുമുതലാളിക്ക് എണ്‍പത്

എംടി വാസുദേവന്‍ നായരെഴുതി എ വിന്‍സന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ മധു തന്നെ.1967ലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Malayalam actor Madhu at 80. He was a prominent lead actor during the 60s and 70s. He has also directed and produced films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam