Just In
- 14 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 30 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 47 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തുടയിൽ കൈവച്ച് എന്ത് തരുമെന്ന് സംവിധായകൻ!! യുവനടൻ കൊടുത്തത്, ഇതാണ് കട്ട ഹീറോയിസം!!
കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് ദിനംപ്രതി കേൾക്കുന്നത്. സിനിമയിലെ അവസരത്തിനായി പ്രൊഡക്ഷനിലെ ആളുകളുടെ അടുത്തു മുതൽ സംവിധായകന്റെ മുന്നിൽവരെ ആത്മാഭിമാനം പണം വെയ്ക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. പണ്ടൊക്കെ ഇത്തരത്തിലുളള കഥകൾ മൂടിവെയ്ക്കപ്പെടുകയായിരുന്നു. എന്നാൽ കാലം മറിയതിനനുസരിച്ച് തങ്ങൾക്ക് നേരിടേണ്ടി വന്ന മോശം കഥയെ കുറിച്ച് പെൺകുട്ടികൾ തന്നെ തുറന്നു പറയുകയാണ്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിനിമ മേഖലയിലുള്ള സ്ത്രീസംരക്ഷണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
പൃഥ്വിരാജ് എന്ന നടൻ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി!! വെളിപ്പെടുത്തലുമായി നിർമാതാവ്
എന്നാലാ സ്ത്രീകൾ മാത്രമല്ല കാസ്റ്റിംഗ് കൗച്ചിന്റെ ഇരകളാകുന്നത്. പുരുഷന്മാരിലും ഇത്തിലുള്ള മോശമായ രീതി കണ്ടു വരുന്നുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടൻ രംഗത്തെത്തിയിരിക്കുകയാണ്. നവജിത്താണ് സംവിധാനയകനിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന മോശമായ അമുഭവം പുറം ലോകത്തെ അറിയിച്ചത്.
ഉറങ്ങാൻ കഴിഞ്ഞില്ല!! രാത്രി കരഞ്ഞു തീർത്തു!! സംവിധായകനിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് ശ്രുതി

തുടയിൽ കൈവെച്ചു
കഴിഞ്ഞ മൂന്ന് വർഷമായി തനിയ്ക്ക് അനുഭവമുളള സംവിധായകനിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു മോശമായ അനുഭവം നേരിടേണ്ടി വന്നത്. അദ്ദേഹത്തിനോട് സിനിമയിൽ അവസരം ചോദിച്ചാണ് അവിടെ എത്തിയത്. എന്നാൽ ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചെങ്കിലും പിന്നീട് തുടയിൽ കൈവച്ചിട്ട് തനിയ്ക്ക് എന്താണ് പ്രയോജനം എന്ന് ചോദിക്കുകയായിരുന്നു.

മുഖത്ത് ആഞ്ഞടിച്ച്
ആദ്യം തനിയ്ക്ക് ഇതിനെ കുറിച്ച് മനസിലായിരുന്നില്ല. എന്നാൽ പിന്നീടാണ് അയാളുടെ ഉദ്യേശം തനിയ്ക്ക് വ്യക്തമായത്. തനിയ്ക്ക് താൽപര്യമില്ലെന്ന് അയാളോട് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ശേഷം കൈമാറ്റാൻ രണ്ടു തവണ താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നാം തവണ അയാളുടെ മുഖത്ത് ആഞ്ഞടിച്ചതിനു ശേഷമാണ് അവിടെ നിന്ന് മടങ്ങി വന്നതെന്ന് യുവനടൻ പറഞ്ഞു. ഏഷ്യനെറ്റ് ഓൺലൈനോടായിരുന്നു നവ്ജിത്തിന്റെ വെളിപ്പെടുത്തൽ. തുടർന്ന ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പലർക്കും അനുഭവമുണ്ട്
ഇതുപോലുളള മോശം അനുഭവം തന്റെ പുരുഷ സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അപ്പോഴെന്നും തനിയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്. കൊച്ചിയിൽ സിനിമ മോഹവുമായി നടക്കുന്ന പലർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ആരും തുറന്നു പറയാൻ തയ്യാറാവുന്നില്ല. പുറം ലോകമറിഞ്ഞാൽ തങ്ങളുടെ സിനിമ കരിയറിനെ ബാധിക്കുമോ അവസരങ്ങൾ നഷ്ടമാകുമോ എന്ന് പേടിച്ച് ഇത് ആരും തുറന്ന് പറയുന്നില്ല.

സംവിധായകന്റെ പേര്
സ്ത്രീകൾ നേരിടുന്നതു പോലെ ഇതും ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്. അതേ,മയം നടൻ സംവിധായകന്റെ പേര് പുറത്തു വിട്ടിട്ടില്ല. തന്റെ സിനിമ ജീവിതം അവസാനിക്കുമോ എന്ന ഭയംകൊണ്ടല്ല ആ കുടുംബത്തെ ആലോചിച്ചാണ് പേര് പുറത്തു വിടാത്തതെന്ന് നടൻ പറഞ്ഞു. സിനിമയെ സത്യസന്ധമായി കാണുന്ന ഒരുപാട് പേരുണ്ടിവിടെ.
അതില്‍ ഒരാള്‍ മോശമായി പെരുമാറിയതിന്‍റെ പേരില്‍ മൊത്തം സിനിമാ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിക്കാന്‍ തയ്യാറാല്ല. അതിനാല്‍ പരാതി നല്‍കുന്നില്ലെന്നും എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് സമൂഹം അറിയണമെന്നും നവജിത് കൂട്ടിച്ചേർത്തു