For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും പ്രളയ ദുരന്തത്തില്‍ കേരളം! സഹായത്തിന് വേണ്ടി ഒത്തൊരുമയോടെ മലയാള സിനിമാലോകവും!

  |

  മഴയും പേമാരിയും കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചുലച്ചു. മൂന്നൂറിലധികം പേരാണ് അന്നത്തെ പ്രളയത്തില്‍ കൊല്ലപ്പെട്ടത്. സമാനമായ അതേ ദുരന്തത്തിലൂടെയാണ് ഇത്തവണയും കടന്ന് പോവുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അതിഭീകരമായ അവസ്ഥയാണെന്നാണ് ആദ്യ ദിനങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. വെള്ളത്തിലാഴ്ന്ന് പോയവരെ സഹായിക്കാന്‍ വാളണ്ടിയര്‍മാരും ജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം രംഗത്തുണ്ട്. അവര്‍ക്കൊപ്പം സിനിമാമേഖലയിലുള്ളവരും പലതരം സഹായങ്ങളുമായി വന്ന് കൊണ്ടിരിക്കുകയാണ്.

  ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി അടക്കമുള്ള താരങ്ങളാണ് സഹായ ഹസ്തം നീട്ടി രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളം കയറി വീടുകളില്‍ നിന്നും രക്ഷപ്പെടുന്നവര്‍ മൃഗങ്ങളെ കൂടി രക്ഷപ്പെടുത്തണമെന്ന സന്ദേശമാണ് ദുല്‍ഖര്‍ ആദ്യം പങ്കുവെച്ചത്. 'കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം. അല്ലെങ്കില്‍ കെട്ടഴിച്ച് വിടണം. തുറന്ന് വിടണം... അതും ജീവനാണെന്ന് ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ തവണ പലരും മൃഗങ്ങളെ ഉപേക്ഷിച്ചിട്ടാണ് രക്ഷപ്പെട്ടത്. അന്ന് നിരവധി മിണ്ടാ പ്രാണികളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് താരങ്ങളടക്കം ഈ സന്ദേശം പങ്കുവെച്ചത്.

  സോഷ്യല്‍ മീഡിയ വഴിയാണ് നിവിന്‍ പോളിയും രംഗത്തുള്ളത്. ഇന്നലെ മുതല്‍ സജീവമായി നിവിന്റെ സാന്നിധ്യമുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കാനുള്ള മെസേജുകള്‍ പങ്കുവെക്കുകയും മറ്റുമായി നിരവധി സന്ദേശങ്ങളാണ് നിവിന്‍ പങ്കുവെക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെന്ന് വ്യക്തമായതിന് ശേഷം അത് വെരിഫൈഡ് ആണെന്ന് പറഞ്ഞ് കൊണ്ടാണ് നിവിന്‍ എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തെ പിന്തുടര്‍ന്ന് സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നത്.

  പ്രളയത്തിന്റെ ആശങ്ക ഫേസ്ബുക്കിലൂടെ പങ്കുവെച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണിയും എത്തിയിരുന്നു. ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്‌ളാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ട് ഇവിടെയാണ് താമസം. പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. എന്റെ പിറകിലുള്ള അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്ന് കൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ കാത്തിരിക്കാതെ വേണ്ട കാര്യങ്ങള്‍ ചെയ്യുക.

  ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധാനങ്ങളൊക്കെ മാറ്റി. നിങ്ങളും അത് തന്നെ ചെയ്യണം. കാരണം വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. നല്ല മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. ടോര്‍ച്ച് പോലുള്ള സാധാനങ്ങള്‍ കൈയില്‍ സൂക്ഷിക്കുക. കഴിഞ്ഞ തവണ ഉണ്ടായത് പോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക. പ്രളയത്തിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് നിങ്ങളെ പറ്റിച്ചതല്ല. അത് മനസിലാക്കണം... എല്ലാവരും ശ്രദ്ധിക്കണമെന്നും ജൂഡ് പറയുന്നു.

  പ്രളയം കാരണം ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പ് എന്ന സിനിമയുടെ ആഡിക്ഷന്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ദുല്‍ഖര്‍ അറിയിച്ചിരിക്കുകയാണ്. ദൂരെയുള്ള പല സുഹൃത്തുക്കള്‍ക്കും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്ത ഓഡിഷന്‍ തീയ്യതി സോഷ്യല്‍ മീഡിയ വഴി എല്ലാവരെയും അറിയിക്കുന്നതായിരിക്കുമെന്നും ദുല്‍ഖര്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

  English summary
  Malayalam Actors Also Part In Kerala Flood Re-life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X