»   » മമ്മൂട്ടിയുടെയും ജയറാമിന്റെയും ന്യൂ ഇയര്‍ ആഘോഷം കൊച്ചിയില്‍; ലാല്‍ ചെന്നൈയില്‍ ,ദീലീപും കാവ്യയുമോ..

മമ്മൂട്ടിയുടെയും ജയറാമിന്റെയും ന്യൂ ഇയര്‍ ആഘോഷം കൊച്ചിയില്‍; ലാല്‍ ചെന്നൈയില്‍ ,ദീലീപും കാവ്യയുമോ..

By: Pratheeksha
Subscribe to Filmibeat Malayalam

വളരെക്കാലത്തിനു ശേഷമായിരിക്കും സൂപ്പര്‍ താരങ്ങള്‍ അവരുടെ കുടുംബത്തോടൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സമരത്തെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങിയതോടെ പല താരങ്ങളും വീട്ടില്‍ മടങ്ങിയെത്തിയതാണ് ഇതിനു കാരണം.

വിനോദയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം ചെന്നെയിലെ വീട്ടിലായിരിക്കും മോഹന്‍ലാല്‍ ന്യു ഇയര്‍ ആഘോഷിക്കുന്നത്. മമ്മൂട്ടി കൊച്ചയിലും. മറ്റു താരങ്ങളുടെ ന്യ ഇയര്‍ ആഘോഷത്തെ കുറിച്ച്....

മോഹന്‍ലാല്‍ ചെന്നൈയില്‍

മോഹന്‍ലാലിന്റെ ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷം ചെന്നെയിലെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനു വിസ്മയക്കും ഒപ്പമായിരിക്കുമെന്നാണറിയുന്നത്. വിനോദയാത്ര കഴിഞ്ഞ് രണ്ടു ദിവസം മുന്‍പാണ് നടന്‍ ചെന്നൈയിലെ വീട്ടിലെത്തിയത്. ന്യൂഇയര്‍ ആഘോഷത്തിന് ശേഷം മേജര്‍ രവിയുടെ ബിയോണ്ട് ദ ബോഡറിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിനായി ലാല്‍ പാലക്കാട്ടേക്ക് തിരിക്കും.

മമ്മൂട്ടിയും കുടുംബത്തിനൊപ്പം ആഘോഷിക്കുമോ

രഞ്ജിത്തിന്റെ പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. കൊച്ചിയിലെ വീട്ടില്‍ തന്നെ ഉണ്ടാവുമെങ്കിലും ന്യൂ ഇയറിന് ചിലപ്പോള്‍ ലൊക്കേഷനിലാവാനും സാധ്യതയുണ്ട്. മമ്മൂട്ടി ക്രിസ്തുമസ് ആഘോഷിച്ചതും പുത്തന്‍ പണത്തിന്റെ സെറ്റില്‍ വച്ചായിരുന്നു.ദുല്‍ഖര്‍ ദുബൈയിലുള്ളതിനാല്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ചിലപ്പോള്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ദുബൈയിലേക്കു പറക്കാനും സാധ്യതയുണ്ട്.

ജയറാം കൊച്ചിയില്‍ ആഘോഷിക്കും

ജയറാം ഇത്തവണ കുടുംബ സമേതം കൊച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷിക്കുമെന്നാണറിയുന്നത്. ചെന്നെയിലെ വീട്ടില്‍ നിന്ന് പാര്‍വ്വതിയും മകളും തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയിട്ടുണ്ട്. കണ്ണന്‍ താമരക്കുളത്തിന്റെ അച്ചായന്‍സിലാണ് ജയറാമിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ദുല്‍ഖര്‍ ഇത്തവണ ദുബൈയില്‍

ദുല്‍ഖറിന്റെ ഇത്തവണത്തെ ന്യൂ ഇയര്‍ ദുബൈയില്‍ ആയിരിക്കും . അമല്‍നീരദിന്റെ സിനിമയുടെ ലൊക്കേഷനിലാണ് ദുല്‍ക്കറിപ്പോള്‍. അതുകൊണ്ടു തന്നെ ഡിക്യു വിന്റെ ഇത്തവണത്തെ ന്യൂ ഇയര്‍ ദുബായിലായിരിക്കും.

ദിലീപും കാവ്യയും കൊച്ചിയില്‍

ദിലീപും കാവ്യയും ഇത്തവണ കൊച്ചിയില്‍ ആയിരിക്കും ന്യൂഇയര്‍ ആഘോഷിക്കുകയെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം ഇരുവരും കാവ്യയുടെ നീലേശ്വരത്തെ വീട്ടിലെത്തിയിരുന്നു.

നിവിന്‍ പോളിയും ടൊവിനൊയും കൊച്ചിയില്‍

നിവിന്‍ പോളിയുടെയും ടൊവിനൊ തോമസിന്റെയും ന്യൂ ഇയര്‍ ആഘോഷം ഇത്തവണ കൊച്ചിയിലായിരിക്കും. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ഫഌറ്റിലാണ് കുടുംബത്തോടൊപ്പം ടൊവിനോയുടെ ന്യൂ ഇയര്‍ ആഘോഷം

English summary
malayalam actors-new-year-celebration
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam