»   »  ലാലേട്ടന് ഇതില്‍ കൂടുതല്‍ പിറന്നാള്‍ ആശംസകള്‍ ഇനിയെന്തിന് ! ഫേസ്ബുക്ക് നിറയെ പിറന്നാള്‍ ആശംസകള്‍!!!

ലാലേട്ടന് ഇതില്‍ കൂടുതല്‍ പിറന്നാള്‍ ആശംസകള്‍ ഇനിയെന്തിന് ! ഫേസ്ബുക്ക് നിറയെ പിറന്നാള്‍ ആശംസകള്‍!!!

Posted By:
Subscribe to Filmibeat Malayalam

57-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാലിന് ആശംസകളുടെ പ്രവാഹമാണ്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസകളുടെ അലയൊലികള്‍ തീര്‍ക്കുന്നതിനൊപ്പം അവര്‍ക്ക്് കൂട്ടിനായി താരങ്ങളുമുണ്ട്.

സിനിമയ്ക്കുള്ളില്‍ നിന്നും സംവിധായകരും നടി നടന്മാരും, ക്രിക്കറ്റ് താരങ്ങളുമെല്ലാം ലാലേട്ടന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് താരങ്ങള്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുന്നത്.

rn

വിരേന്ദ്ര സേവാങ്

ക്രിക്കറ്റ് താരം വിരേന്ദ്ര സേവാങ് ലാലേട്ടന് ട്വിറ്ററിലുടെയാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് വീരു ട്വിറ്ററിലുടെ പറയുന്നത്. വീരുവിന്റെ ആശംസകള്‍ക്ക് ലാലേട്ടന്‍ നന്ദിയും പറഞ്ഞിരിക്കുകയാണ്.

മമ്മുട്ടി

'ഹാപ്പി ബെര്‍ത്ത് ഡേ ലാല്‍' എന്നാണ് മമ്മുട്ടി ആശംസയറിയിച്ചത്. അതിനൊപ്പം ഫേസ്ബുക്കില്‍ രണ്ടാളുടെയും ചിത്രവും മമ്മുട്ടി പങ്കുവെച്ചിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍

ഒരു വലിയ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ലാലേട്ട എന്നു പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ ആശംസയറിയിച്ചത്. മോഹന്‍ലാലിനെ കെട്ടി പിടിച്ചു നില്‍ക്കുന്ന ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍

മലയാള സിനിമയുടെ താരരാജാവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ലാലേട്ടന്റെ മനോഹര ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

ജയറാം

ലാലേട്ടന് മനോഹരമായ പിറന്നാള്‍ ആശംസിക്കുകയാണെന്നും ഇനിയും തിളങ്ങി നില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും ജയറാം പറയുന്നു.

ദിലീപ്

ഇനിയും ഏറെ ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ, പിറന്നാള്‍ ആശംസകള്‍ പ്രിയ സഹോദര എന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്.

നിവിന്‍ പോളി

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് നിവിന്‍ ആശംസിക്കുകയും ചെയ്തിരിക്കുകയാണ്.

കാളിദാസ് ജയറാം

പുലിമുരുക എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിച്ചു കൊണ്ടാണ് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഒപ്പം പുലിമുരുകന്റെ ചിത്രമാണ് കാളിദാസ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ടെവിനോ തോമസ്

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ടെവിനോ തോമസ് പറയുന്നത്.

മേജര്‍ രവി

പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ലാലേട്ടനെ സ്‌നേഹിക്കുന്നുണ്ടെന്നും ദൈവം സമൃദ്ധമായി തന്നെ അനുഗ്രിക്കട്ടെയെന്നും മേജര്‍ രവി പറയുന്നു. ഞാനും നിങ്ങളും ഇനിയും സന്തോഷത്തോടെ കാലങ്ങള്‍ ജീവിക്കും എന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

വൈശാഖ്

സംവിധായകന്‍ വൈശാഖ് ലാലേട്ടനെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇനിയും സന്തോഷം നിറഞ്ഞ ഒരുപാട് ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ എന്നാണ് വൈശാഖ് ആശംസ നേര്‍ന്നത്.

പീറ്റര്‍ ഹെയിന്‍

കംപ്ലീറ്റ് ആക്ടറായി വളരെ കാലം ജീവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

ബി ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ തന്നെ ആശംസകളുമായി എത്തിയിരുന്നു. വലിയൊരു കുറിപ്പായിട്ടാണ് അദ്ദേഹം മോഹന്‍ലാലിന് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. ഭ്രമരവും കിരീടവും, മണിച്ചിത്രത്താഴും, സ്ഫടികവും, സദയവും, ദശരഥവും, ചിത്രവും ഒക്കെ കണ്ട് തിയറ്ററില്‍ കൈ അടിച്ചവരുടെ കൂട്ടത്തിലൊരാള്‍ ദൈവമായിരിക്കണം. ദൈവത്തിന്റെ കൈയടികള്‍ ഇനിയുമൊരുപാട് ഏറ്റ് വാങ്ങാന്‍ ശ്രീ.മോഹന്‍ലാലിന് കഴിയട്ടെ! എന്നുമാണ് സംവിധായകന്‍ പറയുന്നത്.

മഞ്ജു വാര്യര്‍

പ്രിയപ്പെട്ട ലാലേട്ടന് ജന്മദിന ആശംസകള്‍..ഈ നിമിഷം ഈശ്വരനും കാലത്തിനും നന്ദി പറയാം. ഒരു ജന്മത്തില്‍ മനുഷ്യന്‍ കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും
സിനിമയില്‍ ഇനിയും ഒരുപാട് കാലം പാഠപുസ്തകം പോലെ പാദമുദ്രകള്‍ പതിപ്പിച്ച് മുന്നേ നടക്കുവാനും മഞ്ഞിന്‍പൂവ് പോലെ മനോഹരമായി വിരിഞ്ഞു നില്കുവാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അഭിനേതാവിനുമപ്പുറം ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന ,പര്‍വതങ്ങളെ പ്രണയിക്കുന്ന, ഋഷി തുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്‍. ഇനിയുള്ള ജീവിതം മഞ്ഞണിഞ്ഞ ഹിമാലയ ശിഖരമെങ്കില്‍ അത് കീഴടക്കാനാകട്ടെ.. കാണാഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ... കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. തപോവനമെങ്കില്‍ തടാക ശാന്തതയില്‍ സ്വസ്ഥമാകട്ടെ... എല്ലാ ആശംസകളും പ്രാര്‍ഥനകളും. എന്നുമാണ് മഞ്ജു ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

പ്രിയദര്‍ശന്‍

ഹാപ്പി ബെര്‍ത്ത് ഡേ ലാലു എന്നാണ് പ്രിയദര്‍ശന്‍ ലാലിനെ വിശേപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ ലേക്കെഷനില്‍ നിന്നുമെടുത്ത ചിത്രവും പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുകയാണ്.

സുരേഷ് ഗോപി

മലയാളത്തിന്റെ നടന വിസ്മയത്തിന്.. എന്റെ ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് സുരേഷ് ഗോപി ആശംസയറിയിച്ചത്.

സുരാജ് വെഞ്ഞാറാമ്മൂട്

നടന വിസ്്മയത്തിന്, താരരാജാവ് എന്നിങ്ങനെയാണ് സുരാജ് ലാലേട്ടനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം ആശംസകളും താരം പറയുന്നു.

പ്രഥ്വിരാജ്

ഭാര്യ സുപ്രിയക്കൊപ്പം മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് പ്രഥ്വി ഫേസ്ബുക്കിലിട്ടത്. മാത്രമല്ല ഹാപ്പി ബെര്‍ത്ത്‌ഡേ 'എല്‍' എന്ന് എഴുതിയതിന് ശേഷം ഒരു സ്‌മൈലിയാണ് താരം ഇട്ടിരിക്കുന്നത്.

സഞ്ജു സാം സണ്‍

ഹാപ്പി ബെര്‍ത്ത് ഡേ ലാല്‍ സാര്‍, നല്ലആരോഗ്യവും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിച്ചിരിക്കുകയാണ് സഞ്ജു സാം സണ്‍

മഞ്ജരി

ഗായിക മഞ്ജരി ലാലേട്ടനൊപ്പം പാട്ട് പാടുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന് അതിശയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയത് വലിയ നേട്ടമാണെന്നും മഞ്ജരി പറയുന്നു

English summary
Lalettan would not have got a better birth day gift than this! facebook get flooded with wishes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X