twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    By Aswathi
    |

    ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും സംയുക്ത വര്‍മയുമൊക്കെയാണ് ആ ഒരു കാലത്ത് പ്രേക്ഷക മനസ്സ് കീഴടക്കിയ നായികമാര്‍. അതില്‍ മഞ്ചു വാര്യര്‍ തിരുച്ചുവന്നു. ബിജു മേനോനിലൂടെ ഇപ്പോഴും സംയുക്ത വര്‍മയുടെ വിശേഷവും അറിയാറുണ്ട്. പക്ഷെ വിവാഹത്തോടെ അമേരിക്കയില്‍ സെറ്റില്‍ഡായ ദിവ്യ ഉണ്ണിയെ കുറിച്ച് അധികമൊന്നും കേള്‍ക്കാറില്ല.

    കല്യാണ സൗകന്ധികം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തുമ്പോള്‍ ദിവ്യ ഉണ്ണി പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ദിവ്യയുടെ മെലിഞ്ഞ ശരീരവും തുള്ളിത്തുള്ളിയുള്ള അഭിനയവും കേരളീയ ശാലീനതയും മലയാളികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. ദിവ്യ ഉണ്ണിയുടെ വിശേഷങ്ങളിലേക്ക്...

    ജനനം

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    1981 സെപ്റ്റംബര്‍ 2 ന് കൊച്ചിയിലാണ് ദിവ്യ ഉണ്ണിയുടെ ജനനം. വിദ്യാഭ്യാസമൊക്കെ നാട്ടില്‍ തന്നെയായിരുന്നു.

    ബാലതാരമായി സിനിമയില്‍

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ദിവ്യ ഉണ്ണിയുടെ തുടക്കം. അന്ന് ദിവ്യ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പൂക്കാലം വരവായി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

    നായികയായി

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗകന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി അഭിനയിച്ചു തുടങ്ങുന്നത്. അന്ന് ദിവ്യ പത്തില്‍ പഠിക്കുകയായിരുന്നു. ദിലീപിന്റെ നായികയായാണ് തുടക്കം

    മലയാളത്തിലെ മികച്ച നായിക

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    96 ല്‍ നായികയായി അരങ്ങേറിയ ദിവ്യയ്ക്ക് പിന്നെ മൂന്ന് വര്‍ഷത്തേയ്ക്ക് വിശ്രമം ലഭിച്ചില്ല. സിബി മലയില്‍, ലോഹിതദാസ്, ലാല്‍ ജോസ്, കമല്‍, സിദ്ദിഖ്, ഐവി ശശി, ഭരതന്‍, രാജസേനന്‍ തുടങ്ങി പ്രകത്ഭരായ സംവിധായകരുടെ സിനിമകളിലെല്ലാം ദിവ്യ മികച്ച വേഷങ്ങള്‍ ചെയ്തു

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    സംയുക്ത വര്‍മയ്‌ക്കോ മഞ്ജു വാര്യര്‍ക്കോ ലഭിയ്ക്കാത്ത അവസരം ദിവ്യ ഉണ്ണിയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ദിവ്യ ഉണ്ണിയ്ക്ക് അത് ലഭിച്ചു. വര്‍ണ പകിട്ട്, ഉസ്താദ്, എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനൊപ്പവും വേഷമിട്ടു.

    തമിഴില്‍

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    മറ്റ് നായികമാരെ പോലെ തമിഴിലും ദിവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങളിലായി അഞ്ച് തമിഴ് സിനിമകള്‍ ചെയ്തു.

    ഡാന്‍സില്‍

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    സ്‌കൂള്‍ പഠനകാലത്ത് കതാതിലകമായിരുന്ന ദിവ്യ ഉണ്ണി തന്റെ എല്ലാ സിനിമകളിലും നൃത്തത്തിന്റെ സാമിപ്യം അറിയിച്ചിട്ടുണ്ട്.

    നൃത്തം എന്നത്

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    ദിവ്യ ഉണ്ണിയുടെ നൃത്തം സിനിമയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഇന്ത്യന്‍ ഡാന്‍സായ ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനിയാട്ടവും നാടോടിനൃത്തവും ദൂരദര്‍ശനിലൂടെ അവതരിപ്പിച്ച് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

    പുരസ്‌കാരങ്ങള്‍

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    മികച്ച നടിയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മികച്ച സ്‌റ്റേറ്റ് ഡാന്‍സര്‍ക്കുള്ള അഭിനയ തിലക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡാന്‍സില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് മദര്‍തെരേസ പുരസ്‌കാരം ലഭിച്ചു.

    ഇപ്പോഴും

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    വിവാഹ ശേഷം ഇപ്പോള്‍, അമേരിക്കയിലും യൂറോപ്യന്‍ രാജിങ്ങളിലും പേര്‍ഷ്യയിലുമൊക്കെയായി ദിവ്യ ഇന്ത്യന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ നടത്തുന്നുണ്ട്. നൃത്ത വിദ്യാലയവും നടത്തുന്നു.

    വിവാഹവും കുടുംബവും

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    2002 ജൂണ്‍ അഞ്ചിനാണ് ദിവ്യ ഉണ്ണിയുടെയും സുധീര്‍ ശേഖരന്റെയും വിവാഹം കഴിഞ്ഞത്. അര്‍ജുനും മീനാക്ഷിയുമാണ് മക്കള്‍. ദിവ്യയുടെ അനുജത്തി വിദ്യ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

    മടങ്ങിവരവ്

    ദിവ്യ ഉണ്ണി ഇന്നും ഇന്നും

    വിവാഹ ശേഷം അഭിനയിത്തില്‍ നിന്ന് വിട്ടു നിന്ന ദിവ്യ ഉണ്ണി മൂന്ന് സിനിമകള്‍ക്ക് വേണ്ടി തിരിച്ചു വന്നിട്ടുണ്ട്. മാജിക് ലാമ്പ്(2008), ഉപദേശിയുടെ മകന്‍ (2010), മുസാഫിര്‍ (2013) എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി.

    English summary
    Malayalam Actress Divya Unni today and yesterday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X