»   » ഫേസ്ബുക്ക് ലൈവില്‍ വന്ന് നടിമാര്‍ ദുരന്തം ഏറ്റുവാങ്ങുകയായിരുന്നോ?? വീഡിയോ വൈറല്‍!!!

ഫേസ്ബുക്ക് ലൈവില്‍ വന്ന് നടിമാര്‍ ദുരന്തം ഏറ്റുവാങ്ങുകയായിരുന്നോ?? വീഡിയോ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

എന്തിനും ഏതിനും എല്ലാവരെയും ട്രോളുന്ന ഇന്നത്തെ കാലത്ത് അതിന് പുതിയൊരു വഴി തുറന്നു കൊടുത്തിരിക്കുകയാണ് ഫേസ്ബുക്ക് ലൈവ്. പല നടി നടന്മാരും ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. 

എന്നാല്‍ നടി നടന്മാരുടെ ഫേസ്ബുക്ക് ലൈവിലെ ദുരന്തങ്ങള്‍ ട്രോള്‍ വീഡിയോയാക്കി സോഷ്യല്‍ മീഡിയയിലുടെ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. നടിമാര്‍ക്കൊപ്പം ദീലിപും ദുരന്തത്തിന്  ഇരയായിരിക്കുകയാണ്. അനു മീഡിയാസ് എന്ന വാട്ടര്‍ മാര്‍ക്കിലുള്ള വീഡിയോയാണ് വൈറലായത്.

അനുശ്രീ

ആദ്യം തന്നെ നടി അനുശ്രീയാണ് വീഡിയോയില്‍ ഇടം നേടിയിരിക്കുന്നത്. ആദ്യമായി ലൈവിലെത്തിയതിന്റെ എല്ലാ ലക്ഷണങ്ങളും നടി കാണിച്ചിരുന്നു. പഞ്ചാബി ഹൗസിലെയും മണിച്ചിത്രത്താഴിലെയും കോമഡി സീനുകള്‍ ഉള്‍പ്പെടുത്തിയാണ് നടിയുടെ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ദീലിപ്

ദീലിപിന്റെ ഫേസ്ബുക്ക് ലൈവും നന്നായി തന്നെ ട്രോളിയിരിക്കുകയാണ്. ആറാം തമ്പുരാനിലെ മഞ്ജുവിനെയാണ് ദീലിപിന്റെ ലൈവില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യയുടെ ചെറുപ്പവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗായത്രി സുരേഷ്

ഗായത്രി സുരേഷിനെയും നന്നായി തന്നെ ട്രോളിയിരിക്കുകയാണ്. ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി. കിലുക്കം, 1983 തുടങ്ങി പല സിനിമയിലെയും രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഗായത്രിയെ കാണാന്‍ സണ്ണി ലിയോണിന്റെ ലുക്ക് ഉണ്ടെന്ന് പറഞ്ഞ കമന്റിന് സണ്ണി ചിരിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശാലിന്‍

ഫേസ്ബുക്ക് ലൈവിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത് ശാലിന്‍ ആയിരുന്നു. ആദ്യം ലൈവില്‍ വന്ന് ദുരന്തമായി തിരിച്ചു പോയ താരം വീണ്ടും വരികയായിരുന്നു. ലൈവ് ഉപയോഗിക്കാന്‍ അറിയാതെ ദുരന്തമാവുകയായിരുന്നു ശാലിന്‍. എന്നാല്‍ അത് ഡീലിറ്റ് ചെയ്ത് താരം വീണ്ടും വന്നു. ഇത്തവണ കഴിഞ്ഞ പ്രവിശ്യം സംഭവിച്ച് അബദ്ധം തുറന്നു പറഞ്ഞ നടിക്ക് ലൈവില്‍ നിന്നും പുറത്തു പോകാന്‍ അറിയാതെ കുഴങ്ങുകയായിരുന്നു.

ഗായത്രി അരുണ്‍

ആദ്യമായി ഫേസ്ബുക്കില്‍ ഗുഡ്‌മോണിങ് പറയാനാണ് താരം വന്നത്. എന്നാല്‍ താരത്തിന് കമന്റ് നല്‍കാന്‍ ആരും ഇല്ലായിരുന്നു. ഇടക്ക് ഇനിയും വരാമെന്നു പറഞ്ഞാണ് താരം പോയത്.

English summary
Bizzare! epic fail of atresses facebook live, video goes viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam