twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2014ലെ നഷ്ടം 300 കോടി

    By Nirmal Balakrishnan
    |

    2014ല്‍ മലയാള സിനിമയുടെ മൊത്തം ചെലവ് 620 കോടി രൂപ. 153 ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ വിജയിച്ചത് വിരലിലെണ്ണാവുന്നവ മാത്രം. മൊത്തം നഷ്ടം 300 കോടി രൂപ. തിയറ്ററുകളില്‍ നിന്നും സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയെല്ലാമായി തിരികെ കിട്ടിയത് 320 കോടി രൂപ മാത്രം. എങ്കിലും ചെറിയൊരു ആശ്വാസം എന്നുപറയുന്നത് 2013ലെ നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ 2014 ഭേദമായിരുന്നു. 350 കോടി രൂപയായിരുന്നു 2013ലെ നഷ്ടം.

    രണ്ടു ചിത്രങ്ങള്‍ മാത്രമാണ് ബോക്‌സ്ഓഫിസ് വിജയം നേടിയത്. ബാംഗ്ലൂര്‍ ഡെയ്‌സും വെള്ളിമൂങ്ങയും. സാറ്റലൈറ്റ്, വീഡിയൊ വിറ്റ പണം നോക്കുമ്പോഴാണ് മറ്റു ചിത്രങ്ങള്‍ ലാഭത്തിലെത്തുന്നത്. തിയറ്ററിലെ കലക്ഷന്‍ കൊണ്ടു ലാഭമുണ്ടാക്കാന്‍ രണ്ടു ചിത്രങ്ങള്‍ക്കു മാത്രമേ സാധിച്ചുള്ളൂ.

    big-films

    എട്ടുകോടി രൂപയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിനു ചെലവായത്. തിയറ്ററില്‍ നിന്നു മാത്രം 13 കോടി രൂപയാണ് കലക്ട് ചെയ്തത്. 29 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍. അഞ്ചു കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റത്. വീഡിയോ 20, ഓഡിയോ ആറ് ലക്ഷം രൂപ ലഭിച്ചു. മറ്റു ഭാഷകളിലേക്കു റീമേക്ക് അവകാശം വിറ്റ വകയിലും നല്ലലാഭം ലഭിച്ചിട്ടുണ്ട്.

    മൂന്നു കോടി രൂപയാണ് വെള്ളിമൂങ്ങയുടെ ചെലവ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്റര്‍ കലക്ഷന്‍ കിട്ടിയത് 19 കോടി രൂപയാണ്. സാറ്റലൈറ്റ് ആയി മൂന്നുകോടി രൂപ ലഭിച്ചു. 10 ലക്ഷം വിഡിയോ 20 ലക്ഷം ഓവര്‍സീസ് ആയും ലഭിച്ചു.

    ബാക്കി ചിത്രങ്ങള്‍ക്കെല്ലാം തിയറ്റര്‍ കലക്ഷന്‍ കുറവായിരുന്നു. സാറ്റലൈറ്റ് റൈറ്റുകൊണ്ടാണ് ഇവയൊക്കെ പിടിച്ചു നിന്നത്. ഹൗ ഓള്‍ഡ് ആര്‍ യു, സപ്തമശ്രീ തസ്‌കര, ഓം ശാന്തി ഓശാന, 1983, ഇതിഹാസ, വര്‍ഷം എന്നിവയാണ് ലാഭം നേടിയ മറ്റു ചിത്രങ്ങള്‍. 153 ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും ഗുണനിലവാരമുള്ള പത്തെണ്ണം പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. മലയാള സിനിമയുടെ നിലവാരവും ഗുണവും കുറയുന്നുവെന്നു പറയുന്നത് ശരി തന്നെ.

    English summary
    Malayalam boxoffice 2014: Industry released 153 films, suffers loss of nearly 300crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X