»   » കല്‍ക്കിയിലൂടെ വീണ്ടും ക്രിഷ്

കല്‍ക്കിയിലൂടെ വീണ്ടും ക്രിഷ്

Posted By:
Subscribe to Filmibeat Malayalam
Krish J Sathar
ചെന്നൈ: മലയാളത്തിന്റെ പ്രിയങ്കരിയായിരുന്ന നടി ജയഭാരതിയുടേയും നടന്‍ സത്താറിന്റേയും മകന്‍ ക്രിഷ് ജെ സത്താര്‍ തന്റെ രണ്ടാമത്തെ മലയാള ചലച്ചിത്രത്തിലേക്ക് കടക്കുന്നു.

സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 'എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ തന്നെയാണ് ക്രിഷ് എത്തുന്നത്. മലയാളവും തമിഴും എന്നീ ഭാഷകള്‍ ഇടകലര്‍ന്ന ചിത്രമാണിത്.

'ലേഡീസ് ആന്റ് ജെന്റില്‍മെന്‍' ആണ് ക്രിഷ് അഭിനയിച്ച ആദ്യമലയാള സിനിമ. ഈ ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. കല്‍ക്കിയിലെ നായകന്‍ പലതരത്തിലുളള സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ആളാണ്. ഒരേ സമയം നന്‍മയയും മറുവശത്ത് തിന്‍മയും ഉള്‍ക്കൊള്ളുന്ന കഥാപാത്രം. അതിനാല്‍ തന്നെ ഇത്തരമൊരു കഥാപാത്രത്തെ ചെയ്യാന്‍ അനുയോജ്യനായ ഒരു നടനെ കണ്ടെത്തുക സംവിധായകനെ സംബന്ധിച്ചടത്തോളം ഏറെ പ്രയാസമുളള കാര്യം തന്നെയായിരുന്നു.

ഇതിനിടയിലാണ് അദ്ദേഹം ക്രിഷിന്റെ ചിത്രങ്ങള്‍ കാണുന്നത്. തന്റെ മനസ്സിലെ കഥാപാത്രത്തിന് രൂപം നല്‍കാന്‍ അനുയോജ്യന്‍ ക്രിഷ് തന്നെയാണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹം ക്രിഷിനോട് കഥ പറഞ്ഞു. കഥകേട്ട് ഇഷ്ടപ്പെട്ട ക്രിഷ് തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ സിനിമയുടെ കരാര്‍ ഒപ്പിട്ടു

തനിക്ക് ലഭിച്ചിരിക്കുന്ന നായക വേഷത്തില്‍ താന്‍ അതീവ സന്തോഷവാനാണെന്നും, ചിത്രത്തിന്റെ കഥ തന്നെ വളരെയധികം സ്വാധീനിച്ചു എന്നും ക്രിഷ് പറഞ്ഞു.

സുബില്‍ സംവിധാനം ചെയ്യുന്ന എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയാകാറായി. ജൂണ്‍ മാസത്തിന്റെ പകുതിയോട് കൂടി കല്‍ക്കിയുടെ ചിത്രീകരണം ആരംഭിയ്ക്കും.മഴയ്ക്ക് ചിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അതിനാലാണ് മണ്‍സൂണ്‍ കാലം ഷൂട്ടിനായി തെരഞ്ഞെടുത്തത്.

English summary
Krish J Sathar's second signing in the industry is a Malayalam-Tamil bilingual, Kalkki, in which he essays the title role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam