»   » തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; 20 സിനിമകള്‍ റിലീസ് പ്രതിസന്ധിയില്‍!!

തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; 20 സിനിമകള്‍ റിലീസ് പ്രതിസന്ധിയില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

1000 ന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ചതോടെ പല സിനിമകളും റിലീസ് നീട്ടി വച്ച് കാത്തിരിയ്ക്കുകയാണ്. എന്നാല്‍ അത് മാത്രമല്ല ഇപ്പോള്‍ പ്രശ്‌നം. കൂനിന്മേല്‍ കുരു എന്ന് പറയുന്നത് പോലെ മലയാള സിനിമാ റിലീസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയാണ്.

തിയേറ്റര്‍ വിഹിതം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം 20 ഓളം സിനിമകളുടെ റിലീസിനെ ബാധിയ്ക്കുന്നു. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അത് പറ്റില്ല എന്ന് നിര്‍മാതാക്കളും വിതരണക്കാരനും പറഞ്ഞതോടെയാണ് തര്‍ക്കം.

റിലീസിങ് പ്രതിസന്ധി

തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ യോഗവും ഡിസംബര്‍ 16 മുതല്‍ സിനിമ വിതരണത്തിന് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ ക്രിസ്മസ് റിലീസുകള്‍ ഉള്‍പ്പെടെ 18 സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായി.

അംഗീകരിക്കാന്‍ കഴിയില്ല

തിയറ്റര്‍ വിഹിതത്തിന്റെ പകുതി തിയറ്ററുകള്‍ക്ക് വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. ഇത് മുന്‍ധാരണകളുടെ ലംഘനമാണ്.

ലിബേര്‍ട്ടി ബഷീര്‍ പറയുന്നു

നിലവില്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ സിനിമകളില്‍ നിന്നുള്ള വിഹിതത്തിന്റെ പകുതി മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മറ്റ് തിയേറ്ററുകളില്‍ 65 ശതമാനം നിര്‍മ്മാതാവിനും 35 ശതമാനം തിയറ്ററുടമയ്ക്കും എന്ന നിലയിലാണ് വിഹിതം പങ്കിടുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഡിസംബര്‍ 16 മുതല്‍ കേരളത്തിലെ മള്‍ട്ടിപ്‌ളെക്‌സുകളുടേത് പോലെ 50:50 എന്ന അനുപാതത്തില്‍ തിയറ്റര്‍ വിഹിതം പങ്കുവയ്ക്കണമെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പ്രതിസന്ധിയിലാകുന്ന സിനിമകള്‍

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍, ദുല്‍ഖറിന്റെ ജോമോന്‍ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്നിവയാണ് ക്രിസ്മസ് റിലീസുകള്‍. ഒരേ മുഖം, കട്ടപ്പനയിലെ ഋതിക് റോഷന്‍, പത്ത് കല്‍പനകള്‍, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നിവയാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

English summary
Malayalam cinema industry moving towards strike again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam