»   » ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam

റംസാന്‍ ആഘോഷം പൂര്‍ത്തിയാക്കിയ മലയാള സിനിമ ഓണത്തിന് വേണ്ടി പടയൊരുങ്ങുകയാണ്. ഏറെ പ്രതീക്ഷിച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളൊന്നും റംസാന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഓണം തകര്‍ത്തു പൊളിയ്ക്കാന്‍ തന്നെയാണ് മലയാള സിനിമാ ലോകത്തിന്റെ തീരുമാനം.

ഓണത്തല്ലിന് മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, പൃഥ്വിയുടെ ഡബിള്‍ ബാരലും ഗ്യാങ്ങും ഇറങ്ങുന്നുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ലോഹം, മമ്മൂട്ടി - കമല്‍ കൂട്ടുകെട്ടിലെ ഉട്ടോപ്യയിലെ രാജാവ്, ലിജോ ജോസ് പെല്ലിശേരിയുടെ മള്‍ട്ടിസ്റ്റാറര്‍ ചിത്രം ഡബിള്‍ ബാരല്‍ തുടങ്ങി ലിസ്റ്റങ്ങനെ നീളും. അതൊന്ന് നോക്കാം...


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ലോഹത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ലാല്‍ വീണ്ടും മീശപിരിച്ചെത്തുന്ന ചിത്രം ഒരു രാവണപ്രഭു, നരസിംഹം ലവല്‍ ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ആഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ആഗസ്റ്റ് 27, ഉത്രാടം ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പിഎസ് റഫീഖ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

ലിജോ ജോസിന്റെ ഡിബിള്‍ ബാരല്‍ അഥവാ ഇരട്ടക്കുഴലും തിയേറ്ററിലെത്തുന്നത് ആഗസ്റ്റ് 27 ന് മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവിനൊപ്പമാണ്. പൃഥ്വിരാജ്, ആര്യ, സണ്ണി വെയിന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയൊരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

കുഞ്ചാക്കോ ബോബനെ നായകനാക്കി തോമസ് സെബാസ്റ്റിന്‍ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണ് ജമ്‌നാപ്യാരി. മുന്‍ മിസ് കേരളയായ ഗായത്രി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നീരജ് മാധവ്, ജോയ് മാത്യു തുടങ്ങിയവര്‍ വേഷമിടുന്നു. ഓണത്തിന് മത്സരിക്കാന്‍ ചാക്കോച്ചന്റെ ജമ്‌നാപ്യാരിയുമുണ്ട്


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനറായ കുഞ്ഞിരാമായണവും ഓണത്തിനെത്തും. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നീരജ് മാധവും സൃന്ദ അഷബുമൊക്കെ തീര്‍ത്തും വ്യത്യസ്തമായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പൃഥ്വിയും ഇന്ദ്രനും ഒന്നിതച്ചെത്തുന്ന ഡബിള്‍ ബാരലും ഓണത്തിന് തന്നെ റിലീസ് ചെയ്യുന്നതുകൊണ്ട്, ഒരു ക്ലാഷ് ഒഴിവാക്കാന്‍ അമര്‍ അക്ബര്‍ അന്തോണിയുടെ റിലീസ് മാറ്റുമെന്ന് കേള്‍ക്കുന്നുണ്ട്.


ഓണത്തല്ലിനൊരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി ഓണം കഴിഞ്ഞ ഉടനെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ഓണത്തിന് തന്നെ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കും മറ്റും പെന്റിങ്ങിനായതിനാല്‍ അല്പം മുന്നോട്ട് നീക്കുകയായിരുന്നു.


English summary
After the highly disappointing Ramzan season, Malayalam Cinema is all set to welcome the Onam season with huge hope. The industry will witness some prestigious projects hitting the theatres for Onam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam