»   » തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ തങ്ങളെക്കാള്‍ മൂത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് വാര്‍ത്തയായിരുന്നെങ്കിലും അവരെല്ലാം സുഖമായി തന്നെ ജീവിക്കുന്നവരാണ്. എന്നാല്‍ പ്രായത്തിനെക്കാള്‍ കൂടുതലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടാണ് ബോബി എന്ന സിനിമ തയ്യാറാക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ഇനി ഗ്ലാമര്‍ ലോകത്തേക്കും! മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയായിരിക്കും!!!

മിയ ജോര്‍ജും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ബോബി. ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. പുറത്ത് വന്ന ടീസറില്‍ നിന്നും സിനിമയുടെ ഇതിവൃത്തം എന്താണെന്ന് തുറന്ന് കാണിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബോബി

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നായനകായി അഭിനയിക്കുന്ന സിനിമയാണ് ബോബി. ഷെബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ ജോര്‍ജാണ് നായികയായി അഭിനയിക്കുന്നത്.

ടീസര്‍ പുറത്ത്

ബോബിയുടെ പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ബോബിയുടെ പ്രണയവും വിവാഹവും മറ്റ് കാര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ബോബിയുടെ വിവാഹം

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ധനുഷ്, അഭിഷേക് ബച്ചന്‍ എന്നിവരെക്കെ പ്രായം കൂടിയ പെണ്ണിനെയാണ് വിവാഹം കഴിച്ചത്. അത് പോലെ പ്രായം കൂടിയ പെണ്ണിനെ വിവാഹം ചെയ്ത ബോബിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ചാല്‍?

21 ക്കാരനായ ബോബി 28 കാരിയായ പെണ്‍കുട്ടിയൊയാണ് പ്രണയിക്കുന്നത്. എന്നാല്‍ അവരുടെ പ്രണയവും വിവാഹവും കുടുംബജീവിതവും പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

പ്രധാന കഥാപാത്രങ്ങള്‍

മിയയ്ക്കും നിരഞ്ജനും ഒപ്പം അജു വര്‍ഗീസ്, ഷമ്മി തിലകന്‍, സുധീര്‍ കരമന, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിരഞ്ജന്റെ അരങ്ങേറ്റം

മലയാള സിനിമയിലെ താരപുത്രനായ നിരഞ്ജന്‍ ആദ്യം രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിന്നീടാണ് ബോബി എന്ന ചിത്രത്തിലൂടെ നായകനായി വീണ്ടും അഭിനയിക്കുന്നത്.

English summary
Malayalam film Bobby released new teaser.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam