»   » വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തിലേക്ക്

വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
 Warner Bros
ഹോളിവുഡിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തില്‍ പണമെറിയുന്നു. എല്ലാം തിരക്കഥപ്രകാരം നടക്കുകയാണെങ്കില്‍ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ചിത്രം അടുത്ത വര്‍ഷമാരംഭിയ്ക്കും. ചെന്നൈയിലെ ഒരു സ്റ്റുഡിയോ രൂപപ്പെടുത്തിയ പ്രൊജക്ട് നിര്‍മിച്ചു കൊണ്ടാണ് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മോളിവുഡിലേക്കുള്ള കടന്നുവരവ്.

ഇന്ത്യന്‍ സിനിമ നൂറാം വാര്‍ഷികത്തിലെത്തി നില്‍ക്കവെയാണ് മലയാളവും ഹോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഇന്ത്യന്‍ ഭാഷകളിലും സജീവമാവാന്‍ ഹോളിവുഡ് ഭീമന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സലിം അഹമ്മദ്, രാജേഷ് പിള്ള, പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ ഇവര്‍ക്ക് പുറമെ മലയാളത്തിലെ മറ്റൊരു മുന്‍നിര സംവിധായകനും ചേര്‍ന്നായിരിക്കും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുക. 2013 ഫെബ്രുവരിയോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനുദ്ദേശിയ്ക്കുന്ന ചിത്രത്തിലേക്കായി ചെന്നൈയിലുള്ള സ്റ്റുഡിയോയുമായി രണ്ട് സംവിധായകര്‍ കരാറൊപ്പിട്ടു കഴിഞ്ഞു. മറ്റുമൂന്നുപേരും ഉടന്‍ കരാറിലെത്തുമെന്നാണ് സൂചന.

സലീം അഹമ്മദിന്റെ ചിത്രത്തില്‍ ഫഹദ് ഫാസിലും സലീംകുമാറും പത്മകുമാറിന്റെ ചിത്രത്തില്‍ മമ്മൂട്ടിയും രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ബിജുമേനോനും മുഖ്യവേഷങ്ങള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടീനടന്‍മാരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

വാര്‍ണര്‍ ബ്രദേഴ്‌സുമായി ഇമെയില്‍ വഴി ആശയവിനിമയം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇക്കാര്യം പരസ്യപ്പെടുത്താന്‍ സംവിധായകരൊന്നും തയാറായിട്ടില്ല.

English summary
If things go as per script, the Hollywood giant will foray into Malayalam through a Chennai-based studio with a compilation of five short films. As part of celebrating 100 years of Indian cinema,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam