»   » രാഘവന്‍ മാസ്റ്ററോടും അനാദരവ്‌

രാഘവന്‍ മാസ്റ്ററോടും അനാദരവ്‌

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം നിര്യാതനായ മലയാളത്തിന്റെ സ്വന്തം രാഘവന്‍ മാഷോടു മലയാള സിനിമ കാട്ടിയ അനാദരവിന്റെ പാപം ഏതു ഗംഗയില്‍ പോയി തീര്‍ക്കും? മലയാള സിനിമയ്ക്ക് ഇത്രയധികം സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമയിലെ പ്രമുഖരാരും എത്തിയതേയില്ല.

രാഘവന്‍ മാഷ് മരിച്ചപ്പോള്‍ അഗാധമായി ദുഖം നേരപ്പെടുത്തിയ ആരെയും തലശേരിയിലേക്കു കണ്ടില്ല. പ്രമുഖരുടെ സ്ഥാനത്തു നിന്ന് ആകെയെത്തിയത് സംവിധാകന്‍ രഞ്ജിത്തും നടന്‍ മാമുക്കോയയും നിര്‍മാതാവ് പി.വി. ഗംഗാധരനും.

Raghavan Master

രാഘവന്‍മാഷ് മലയാള സിനിമാ ഗാനശാഖയ്ക്കു നല്‍കിയ സംഭാവനയെത്രെയെന്ന് എല്ലാവര്‍ക്കും അറിയാം. മലയാള സിനിമാ സംഗീതത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ എല്ലാവരും എടുത്തുപറയുക വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി, ബാബുരാജ്, കെ.രാഘവന്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ എന്നിവരെയൊക്കെയാണ്. സിനിമാ സംഗീതം എന്നു കേള്‍ക്കുമ്പോഴേ പലരും ചാനലുകള്‍ക്കു മുന്‍പില്‍ ഇവരുടെ പേരുകള്‍ നിരത്താന്‍ തുടങ്ങും.

എന്നാല്‍ അദ്ദേഹം മരിച്ചതറിഞ്ഞപ്പോള്‍ സംഗീതത്തെ അത്രയേറെ നെഞ്ചിലേറ്റിയ ആരെയും കണ്ടില്ല. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെന്നു പറഞ്ഞു നടക്കുന്ന ആരെയും മരിച്ച ശേഷം കണ്ടില്ല. അല്ലെങ്കിലും മരിച്ചവരോട് മലയാള സിനിമയ്ക്ക് പുച്ഛമാണ്. തിലകന്‍ മരിച്ചപ്പോള്‍ അതു നാം കണ്ടതാണ്. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഓര്‍ക്കാന്‍ പോലും മലയാള സിനിമ കൂട്ടാക്കിയില്ല.

മമ്മൂട്ടി നായകനാകുന്ന ബാല്യകാലസഖിക്കു വേണ്ടിയാണ് രാഘവന്‍മാഷ് അവസാനമായി ഈണമിട്ടത്. അതില്‍ ഒരു ഗാനം ആലപിച്ചത് യേശുദാസും. പറഞ്ഞുവരുമ്പോള്‍ മലയാള സിനിമയിലെയും സംഗീതത്തിലെയും പ്രമുഖര്‍ക്കെല്ലാം കെ.രാഘവന്‍ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടപ്പെട്ട ആള്‍ തന്നെയായിരുന്നു. മരിച്ചാലല്ലേ അനാദരവു കാട്ടാന്‍ പറ്റൂ.

English summary
Malayalam film industry showing disrespect also to Raghavan Master.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam