»   » പ്രതിസന്ധിയില്‍ രക്ഷകനായെത്തിയ ദിലീപിന് വീണ്ടും രക്ഷാദൗത്യം, വിതരണക്കാരെ വിലക്കുമോ ??

പ്രതിസന്ധിയില്‍ രക്ഷകനായെത്തിയ ദിലീപിന് വീണ്ടും രക്ഷാദൗത്യം, വിതരണക്കാരെ വിലക്കുമോ ??

By: Nihara
Subscribe to Filmibeat Malayalam

സിനിമാ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. ക്രിസ്മസിനു ശേഷമുള്ള സിനിമാ പ്രതിസന്ധിക്ക് ശേഷം വീണ്ടും മലയാള സിനിമ പുകയുന്നു. ലാഭവിഹിതം സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുന്നതിനിടയില്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് സിനിമ നല്‍കിയ വിതരണക്കാര്‍ക്ക് പരോക്ഷ വിലക്ക് ഏര്‍പ്പെടുത്താനുള്ള സജീവ നീക്കവും നടക്കുന്നുണ്ട്.

ഇതാണ് എലി, ഭാവി വധുവിനെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ് , സംവിധായകന്‍റെ മനം കവര്‍ന്ന ആ സുന്ദരിയെ കാണാം

കെയര്‍ഫുള്‍, ഗോദ, രക്ഷാധികാരി ബൈജു ഒപ്പ്, സി ഐഎ, തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രാഥമിക യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുന്നതിനായി വിഷയം ദിലീപ് നേതൃത്വം നല്‍കുന്ന കോര്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

തര്‍ക്കത്തിനിടയിലും സിനിമ നല്‍കിയവരെ വിലക്കാന്‍ നീക്കം

ലാഭവിഹിതം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ വിതരണത്തിന് നല്‍കിയ വിതരണക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഗോദ, കെയര്‍ഫുള്‍, രക്ഷാധികാരി ബൈജു, കോമ്രേഡ് ഇന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അന്തിമ തീരുമാനമെടുക്കുന്നത് ദിലീപ് ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണ്.

ദിലീപിന്റെ തീരുമാനത്തിനായി കാത്ത് വിതരണക്കാര്‍

ലാഭ വിഹിതം സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുന്നതിനിടയില്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് സിനിമ നല്‍കിയ വിതരണക്കാര്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കണമോയെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ദിലീപിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയാണ്. ദിലീപിന്റെ തീരുമാനത്തിനായാണ് വിതരണക്കാര്‍ കാത്തിരിക്കുന്നത്.

വിലക്ക് നിലനില്‍ക്കാന്‍ സാധ്യതയില്ല

വിതരണക്കാര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് ദിലീപിന് യോജിപ്പില്ലെന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നടപടി നേരിടുന്ന നിര്‍മ്മാതാക്കളെയും വിതരണക്കാരെയും വിലക്ക് നിലനില്‍ക്കില്ലെന്നുള്ള കാര്യം ദിലീപ് അറിയിച്ചുവെന്നാണ് വിവരം.

പ്രതിസന്ധിയില്‍ രക്ഷകനായെത്തി

ക്രിസ്മസിന് ആരംഭിച്ച് സിനിമാ സമരത്തില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയത് ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനായിരുന്നു. വിലക്കില്‍ രക്ഷകനായെത്തിയ ദിലീപ് വീണ്ടും സിനിമയ്ക്ക് വേണ്ടി നിലപാട് എടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാക്കാര്‍.

സാമ്പത്തിക നഷ്ടം ഭയന്ന് സിനിമയുമായി മുന്നോട്ട് പോയി

മള്‍ട്ടിപ്ലക്‌സുകളിലെ വിതരണ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും സിനിമ പിന്‍വലിച്ചിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും സംയുക്തമായാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. എന്നാല്‍ സാമ്പത്തിക നഷ്ടത്തെ ഭയന്ന് ചില സിനിമകള്‍ വിതരണം ചെയ്തതാണ് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലേക്ക് നയിച്ചത്.

English summary
Dileep's assuarance to distributors.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam