»   » മലയാള സിനിമ കശ്മീരിലും ഹിമാലയത്തിലും

മലയാള സിനിമ കശ്മീരിലും ഹിമാലയത്തിലും

Posted By:
Subscribe to Filmibeat Malayalam

കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്ത് വിജയിപ്പിച്ചിരുന്ന മലയാള സിനിമയ്ക്ക് ഇപ്പോള്‍ താല്‍പര്യം ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലാണ്. മുന്‍പും ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി, നായര്‍സാബ്, കീര്‍ത്തിചക്ര പോലുള്ള ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ ഒന്നിച്ചു ചെയ്യുന്നത് ആദ്യമായിട്ടാണ്.

സുരേഷ്‌ഗോപി ജയറാം കൂട്ടുകെട്ടില്‍ ജോഷി സംവിധാനംചെയ്യുന്ന സലാം കശ്മീര്‍, ബോബന്‍ സാമൂവല്‍ ദിലീപ് ചിത്രം, ഡോ. ബിജു പൃഥ്വിരാജ് ചിത്രമായ പെയിന്റിങ് ലൈഫ് എന്നിവയാണ് ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മലയാള ചിത്രങ്ങള്‍.

Salam Kashmir

ഇതില്‍ ജോഷി ചിത്രം ചിത്രീകരണം കഴിഞ്ഞു റിലീസിനു തയ്യാറെടുക്കുകയാണ്. മിയയാണ് ചിത്രത്തിലെ നായിക. സുരേഷ്‌ഗോപിയും ജയറാമും ഏറെക്കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നായര്‍ സാബിനു ശേഷം ജോഷി കശ്മീര്‍ പശ്ചാത്തലത്തിരൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത് വര്‍ണചിത്ര സുബൈര്‍ ആണ്. പൂര്‍ണമായും കശ്മീരിലായിരുന്നു ചിത്രീകരണം.

പൂര്‍ണമായും കശ്മീര്‍ പശ്ചാത്തലത്തിലാണ് ബോബന്‍ സാമുവലിന്റെ ചിത്രവും ഒരുങ്ങുന്നത്. ആദ്യമായിട്ടാണ് ബോബന്റെ ചിത്രത്തില്‍ ദിലീപ് നായകനാകുന്നത്. ഇതുവരെ കോമഡി ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ബോബന്‍ ആക്ഷന്‍ പ്രണയ ചിത്രമാണ് ഒരുക്കുന്നത്. കേരളത്തില്‍ നിന്ന് കശ്മീരിലെത്തി അവിടുത്തെ മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. ഇവരുടെ ജീവിതത്തിലേക്ക് തീവ്രവാദം കടന്നുവരുന്നതോടെ സംഘര്‍ഭരിതമാകുന്നു. ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ബോബനും ഒരുക്കുന്നത്. വൈ. വി. രാജേഷാണ് തിരക്കഥ. കഥ സംവിധായകന്‍ തന്നെ.

ഹിമാലയന്‍ താഴ്‌വരയില്‍ വച്ചാണ് ഡോ. ബിജുവിന്റെ പെയിന്റിങ് ലൈഫ് ചിത്രീകരണം തുടങ്ങുന്നത്. പ്രിയാമണിയാണ് പൃഥ്വിയുടെ നായിക. ആകാശത്തിന്റെ നിറം എന്ന രാജ്യാന്തര പ്രശസ്തമായ ചിത്രത്തിനു ശേഷം ഡോ. ബിജു ചെയ്യുന്ന ചിത്രമാണിത്. ഹിമാലയന്‍ താഴ് വരയില്‍ പെട്ടുപോകുന്ന രണ്ടുപേരുടെ കഥയാണിത്.

സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. എം. പത്മകുമാറിന്റെ ഒറീസ എന്ന ചിത്രം ഒറീസയുടെ പശ്ചാത്തലത്തിലുമായിരുന്നു ഒരുങ്ങിയത്. ഏതായാലും മനംകുളിര്‍ക്കുന്ന കാഴ്ചകളാണ് മലയാഴികള്‍ക്ക് ഇനി വരാനിരിക്കുന്നത്.

English summary
Now Malayalam films locating in southwestern region of Indian subcontinent like Kashmir, Himalayan mountains etc.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam