twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനോദ നികുതി തിയേറ്ററുകാരുടെ നിയന്ത്രണത്തിലോ?

    By Ravi Nath
    |

    Tax
    തിയേറ്ററുകാര്‍ സര്‍ക്കാറിലേക്ക് നല്‍കാനുള്ള തുകയില്‍ ഒരു ചെറിയ വര്‍ദ്ധനവോ, ക്ഷേമനിധി തുകയോ ഒക്കെ കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തിയേറ്ററുകാര്‍ ഒറ്റക്കെട്ടാണ്. സിനിമാസംഘടനകളും എക്‌സിബിറ്റേഴ്‌സും പിന്തുണയുമായെത്തും. ഒരു ചിത്രത്തിന് വിനോദ നികുതി വേണ്ടാ എന്ന് തീരുമാനിച്ചാല്‍ ടിക്കറ്റൊന്നിന് ഇത്ര രൂപ ഇളവു വെച്ച് പ്രേക്ഷകര്‍ക്ക് കിഴിവ് കിട്ടണം.

    തിയേറ്ററുകാരുടേയും വിതരണക്കാരുടേയും ഒറ്റ ചില്ലികാശും പോകുന്നുമില്ല. എന്നിട്ടും സ്പിരിറ്റിനനുവദിച്ച ടാക്‌സ് ഫ്രീ കേരളത്തിലെ പല തിയേറ്ററുകാരും അനുവദിച്ചുകണ്ടില്ല. അനധികൃതമായി കൂടിയ നിരക്കില്‍ പ്രേക്ഷകനോട് ഈടാക്കിയ തുക വിതരണക്കാരും തിയേറ്ററുകാരും മാന്യമായി പങ്കിട്ടെടുത്തു.

    സിനിമാ മന്ത്രികൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളൊക്കെ ഏതു കേരളത്തിലാണാവോ നടപ്പാക്കി കൊണ്ടിരിക്കുന്നത്? പഞ്ചായത്തു മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കു കീഴെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകാര്‍ കള്ളടിക്കറ്റായും ഡിസിആര്‍ തിരുത്തിയും ടാക്‌സ് വെട്ടിക്കുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അത് നിര്‍ത്തലാക്കാന്‍ കൊണ്ടുവരുന്ന ഒരോ നടപടികളും കൃത്യമായി അട്ടിമറിക്കുന്നവര്‍ ടാക്‌സ് ഫ്രീ തുക പോക്കറ്റിലാക്കിയത് ഒരത്ഭുതമൊന്നുമല്ല.

    വിതരണക്കാരേയും സര്‍ക്കാറിനേയും പറ്റിച്ചുശീലമുള്ള എക്‌സിബിറ്റേഴ്‌സ് ആദ്യകാലത്ത് ഫിലിം റെപ്രസെന്റേറ്റീവ്മാരെന്ന കൂട്ടരെ ശ്രദ്ധിക്കണമായിരുന്നു. ഇവര്‍ പോക്കറ്റ് മണി വാങ്ങി തിയേറ്ററുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാന്‍ തുടങ്ങിയതോടെ ആ വര്‍ഗ്ഗമേ ഇല്ലാതായി. സിനിമയുടെ മോശം കാലാവസ്ഥ കണ്ടാണോ എന്തോ ടാക്‌സ് പിരിവിന്റെ കാര്യത്തിലുള്ള ഈ തണുത്ത പ്രതികരണം എന്നറിയില്ല.

    സ്പിരിറ്റ് പോലൊരു സിനിമ പൂര്‍ണ്ണമായും സന്ദേശപരമായ ചിത്രമല്ലെന്നും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇഷ്ടം പോലെ ഇടമുള്ള സിനിമയാണെന്നപേരിലും തല്‍പ്പരകക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായത് ടാക്‌സ് ഫ്രീ നടത്തിപ്പിന്റെ ഗ്ലാമര്‍ കുറച്ചുവെന്നും കേള്‍ക്കുന്നുണ്ട്. സ്പിരിറ്റില്‍ സിനിമാ മന്ത്രിയെ അഭിനയിപ്പിച്ചത് പോലും ചില മുന്‍കാഴ്ചകളോടെയാണെന്നാണ് ഇവരുടെ വാദം.

    English summary
    Malayalam film 'Spirit', which depicted various problems and difficulties faced by tipplers have been exempted from entertainment tax
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X