Just In
- 2 min ago
ഏയര്ഹോസ്റ്റസാവാന് അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അലക്സാന്‍ഡ്ര
- 33 min ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 1 hr ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 1 hr ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ കോടികളുടെ നഷ്ടം ആരു നികത്തും
2012ല്‍ 127 ചിത്രങ്ങളായിരുന്നു മലയാളത്തില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷം 158. അതിന്റെ മൊത്തം നിര്‍മാണ ചെലവ് ഏകദേശം 650 കോടി രൂപ. ഇതില്‍ 350 കോടി രൂപ നഷ്ടമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നില്ലേ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് മലയാള സിനിമയെന്ന്. എന്നിട്ടും ഇവിടെ പുതിയ ചിത്രങ്ങള്‍ ധാരാളമുണ്ടാകുന്നു.
2013ല്‍ 12 ചിത്രങ്ങള്‍ക്കു മാത്രമേ തിയറ്ററില്‍ നിന്നു പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. സാറ്റലൈറ്റ് റൈറ്റ് കിട്ടിയതുകൊണ്ട് 20 ചിത്രങ്ങള്‍ രക്ഷപ്പെട്ടു. 2012ല്‍ മലയാള സിനിമയ്ക്ക് നൂറുകോടിയിലേറെ രൂപ ലാഭമുണ്ടായിരുന്നു. ആ സ്ഥാനത്താണ് 350 കോടി രൂപ നഷ്ടമുണ്ടാക്കിയത്. ഇതിന്റെ കാരണക്കാര്‍ ആരാണെന്നു ചോദിച്ചാല്‍ എന്തായാലും പ്രേക്ഷകരല്ല എന്ന് ഉറപ്പാണ്.
2012ല്‍ സാറ്റലൈറ്റ് റൈറ്റ് ആയിരുന്നു മലയാള സിനിമയെ രക്ഷിച്ചിരുന്നത്. തിയറ്ററില്‍ എത്തിയില്ലെങ്കിലും ടേബിള്‍ ടോപ്പ് ചര്‍ച്ചയിലൂടെ ലാഭമുണ്ടാക്കുന്ന രീതിയായിരുന്നു ഇവിടെ നടന്നിരുന്നത്. ഏതു ചിത്രമാണെങ്കിലും ഒരു കോടിയിലേറെ രൂപ ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് ആയി നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നതോടെ ചാനലുകള്‍ നല്ല ചിത്രങ്ങള്‍ മാത്രം വാങ്ങാന്‍ തുടങ്ങി. അതാണ് സിനിമ നിര്‍മാണ മേഖലയെ തകര്‍ച്ചയിലേക്കു നയിച്ചത്.
പകുതിയിലേറെ ചിത്രങ്ങള്‍ ഇനിയും സാറ്റലൈറ്റ് റൈറ്റ് വില്ക്കാന് പറ്റാത്ത സ്ഥിതിയിലാണ്. അതാണ് ഇത്രയും വലിയൊരു നഷ്ടത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച അന്‍പതിലേറെ ചിത്രങ്ങള്‍ റിലീസ്ചെയ്യാനാവാതെ പെട്ടിയില്‍ കിടക്കുകയാണ്.
2014ല്‍ മലയാള സിനിമയുടെ ഭാവി ശോഭനമായിരിക്കില്ല എന്നുറപ്പാണ്. നല്ല ചിത്രങ്ങള്‍ മാത്രമേ ഇനി തിയറ്ററില്‍ എത്താന്‍ സാധ്യതയുള്ളൂ. താരമൂല്യം വീണ്ടും പ്രധാന ഘടകമാകും. താരമൂല്യമില്ലാത്ത ചിത്രങ്ങളും പരാജയപ്പെട്ട താരങ്ങളുടെ ചിത്രങ്ങളും തിയറ്റര്‍ കാണില്ല എന്നുറപ്പാണ്.