For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് സിനിമകളുമായി 2019, ബോക്‌സോഫീസ് കീഴടക്കുന്നത് നിവിന്‍ പോളിയോ, പ്രണവ് മോഹന്‍ലാലോ?

  |

  പ്രതീക്ഷകളുമായി പുതിയ വര്‍ഷം പിറന്നിരിക്കുകയാണ്. ഈ വര്‍ഷം സിനിമാമേഖലയിലും വലിയ വിജയങ്ങള്‍ കൊയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരരാജാക്കന്മാരും നിവിന്‍ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി യുവതാരങ്ങളും കൈനിറെയ സിനിമകളുമായി തിരക്കോട് തിരക്കാണ്.

  2019 ന്റെ തുടക്കം തന്നെ ബോക്‌സോഫീസ് കൈയടക്കാന്‍ പോവുന്ന സിനിമ ഏതായിരിക്കും എന്നറിയാനുള്ള കാത്തിരുപ്പുകള്‍ അവസാനിച്ചു. ജനുവരിയില്‍ റിലീസിനെത്തുന്ന സിനിമകളുടെ റിലീസ് തീയ്യതി ഓരോന്നായി പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. താരപുത്രന്‍ പ്രണവിന്റെയും നിവിന്‍ പോളിയുടെയും സിനിമകളായിരിക്കും ഇത്തവണ ജനുവരിയില്‍ ബോക്‌സോഫീസ് കൊള്ളയടിക്കാന്‍ പോവുന്നത്. ഒപ്പം വേറെയും സിനിമകളുണ്ട്.

   വിജയ് സൂപ്പറും പൗര്‍ണമിയും

  വിജയ് സൂപ്പറും പൗര്‍ണമിയും

  ആസിഫ് അലി കഴിഞ്ഞ വര്‍ഷം മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഈ വര്‍ഷം ആദ്യമെത്തുന്ന സിനിമ ആസിഫ് അലിയുടേതാണെന്നാണ് സൂചന. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന പേരില്‍ ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ജനുവരി പതിനൊന്നിന് റിലീസിനെത്തുകയാണ്. തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കിടിലനൊരു ഫീല്‍ ഗുഡ് മൂവിയായിരിക്കും വിജയ് സൂപ്പറും പൗര്‍ണമിയും എന്നാണ് സൂചന.

   നീയും ഞാനും

  നീയും ഞാനും

  വിജയ് സൂപ്പറും പൗര്‍ണമിയ്ക്കുമൊപ്പം ജനുവരി പതിനൊന്നിനാണ് നീയും ഞാനും എന്ന ചിത്രം റിലീസിനെത്തുന്നത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷറഫുദീന്‍ നായകനായി അഭിനയിക്കുമ്പോള്‍ അനു സിത്താരയാണ് നായിക. എഴുത്തുകാരനും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദീന് പുറമേ സിജു വില്‍സനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത് നീയും ഞാനും കിടിലനൊരു റോമന്റിക് ചിത്രമാണെന്നാണ് സൂചിപ്പിക്കുന്നത്.

   സകലകലാശാല

  സകലകലാശാല

  2019 ല്‍ ആദ്യമെത്തുന്ന സിനിമയെന്ന് എല്ലാവരും കരുതിയിരുന്ന ചിത്രമായിരുന്നു സകലകലാശാല. ജനുവരി നാലിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ജനുവരി 8, 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് കാരണം മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി പതിനൊന്നിന് സകലകലാശാലയും റിലീസ് ചെയ്യുമെന്നാണ്. ക്യാംപസ് കോമഡി ചിത്രമായി ഒരുക്കിയ സകലകലാശാല വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത് ഷാജി മൂത്തോടനാണ് നിര്‍മ്മിക്കുന്നത്. നിരഞ്ജന്‍, മാനസ എന്നിവര്‍ നായിക നായകന്മാരായി എത്തുമ്പോള്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   മിഖായേല്‍

  മിഖായേല്‍

  കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന സിനിമയാണ് മിഖായേല്‍. സിനിമയില്‍ നിന്നും പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും ടീസറും പ്രേക്ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി കൊണ്ടിരിക്കുകയാണ്. ജനുവരി 18 നാണ് മിഖായേലിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മിഖായേല്‍ ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമായിരിക്കും. ഉണ്ണി മുകുന്ദനാണ് സിനിമയിലെ വില്ലന്‍. സുദേവ് നായര്‍, കെപിഎസി ലളിത, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

   പ്രാണ  പ്രാണ

  പ്രാണ

  നിത്യ മേനോന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രവും ജനുവരിയില്‍ റിലീസിനെത്തുകയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്താണ് ചിത്രം നിര്‍മ്മിച്ചത്. റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരാണ് സിനിമയുടെ പിന്നണിയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

   ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പ്രണവ് സര്‍ഫിംഗ് ഇന്‍സ്ട്രക്ടറായി അഭിനയിക്കുന്ന ചിത്രം അടുത്തൊരു മാസ് ചിത്രമായിരിക്കുമെന്ന് സൂചനകള്‍ ലഭിച്ചിരിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിന്റെ ആദ്യ 2018 ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. കൃത്യം ഒരു വര്‍ഷമെത്തിയപ്പോള്‍ അടുത്ത സിനിമയുമായി പ്രണവ് എത്തിയിരിക്കുകയാണ്.

  English summary
  Malayalam films Releasing In January 2019: Mikhael, Irupathiyonnaam Noottandu & Others!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X