twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷയുടെ കൂട്ടുകെട്ട്, അവരുടെ നാല് ചിത്രങ്ങള്‍

    By Nirmal Balakrishnan
    |

    മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട്, മമ്മൂട്ടി- സിദ്ദീഖ്, മോഹന്‍ലാല്‍- ജോഷി, സുരേഷ്‌ഗോപി- ഷാജി കൈലാസ്. മലയാളത്തില്‍ ഒത്തിരി ഹിറ്റുകള്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണിത്. വീണ്ടും ഈ കൂട്ടുകെട്ടുകള്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ഒരുക്കാന്‍ കഴിയുമോ? മലയാള സിനിമയില്‍ യുവ സംവിധായകരുടെ പ്രതിഭകള്‍ക്കു മുന്നില്‍ പിടിച്ചനില്‍ക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് ആദ്യകാല സംവിധായകര്‍. പലര്‍ക്കും നിര്‍മാതാക്കളെ കിട്ടുന്നുപോലുമില്ല. അതേപോലെ നല്ല കഥയും തിരക്കഥയും ലഭിക്കുന്നുമില്ല. യുവ താരങ്ങളുടെ ഡേറ്റുകളും ലഭിക്കുന്നില്ല. ഇങ്ങനയൈാക്കെ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഏറെ പ്രതീക്ഷകളോ നാലു ചിത്രങ്ങളൊരുങ്ങുന്നത്.

    ഒട്ടേറെ കുടുംബ ചിത്രങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാലിന്റെത്. ശ്രീനിവാസന്റെ തിരക്കഥയില്‍ കോമഡിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രങ്ങളായിരുന്നു അതെല്ലാം. പിന്നീട് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. വീണ്ടും ഒന്നിച്ചപ്പോള്‍ ശ്രീനിവാസന്‍ ഇല്ലായിരുന്നു. ലാലും സത്യനും ഒന്നിച്ച രസതന്ത്രം എന്ന ചിത്രം മാത്രമേ വിജയിച്ചുള്ളൂ. ബാക്കിയുള്ള ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട് എന്നിവ വന്‍ പരാജയമായിരുന്നു.

    mohanlal-mammootty

    എന്നാല്‍ ഇക്കുറി വിജയസമവാക്യത്തോടെയാണ് ഇവര്‍ ഒന്നക്കുന്നത്. അതില്‍ നായികയായി മഞ്ജുവാര്യര്‍ ഉണ്ട്. അതേപോലെ തിരക്കഥ എഴുതാന്‍ രഞ്ജന്‍ പ്രമോദും. അതാണ് പ്രേക്ഷകര്‍ക്കു നല്‍കുന്ന വലിയ പ്രതീക്ഷ. ലാലും മഞ്ജു ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

    മോഹന്‍ലാലും ജോഷിയും ഒന്നിച്ചപ്പോഴും ഹിറ്റുകളായിരുന്നു ഭൂരിഭാഗവും പിറന്നിരുന്നത്. എന്നാല്‍ അവസാനമായി ചെയ്ത ലോക്പാല്‍ വന്‍ പരാജയമായിരുന്നു. അതിനു മുന്‍പുള്ള റണ്‍ ബേബി റണ്‍ വന്‍ വിജയവും. ആ ചിത്രത്തില്‍ ലാലിന്റെ നായികയായിരുന്ന അമല പോള്‍ ആണ് പുതിയ ചിത്രമായ ലൈല ഓ ലൈലയിലും ഉള്ളത്. ബോളിവുഡ് തിരക്കഥാകൃത്ത് സുരേഷ്‌നായര്‍ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പതിവ് ജോഷി ചിത്രമായിരിക്കും ഇതും.

    മമ്മൂട്ടിയും സിദ്ദീഖും ഒന്നിക്കുന്ന റാസ്‌കല്‍ ഭാസ്‌കര്‍ ആണ് പ്രേക്ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. ഹിറ്റ്‌ലര്‍, ക്രോണിക്ബാച്ചിലര്‍ എന്നിവ ചെയ്ത മമ്മൂട്ടിയും സിദ്ദീഖും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. സിദ്ദീഖ് അവസാനമായി ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ വന്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് സിദ്ദീഖ് ഒരുങ്ങുന്നത്.

    ഒരുകാലത്ത് കേരളത്തിലെ പ്രതികരിക്കുന്നവരുടെ പ്രതീകമായിരുന്നു സുരേഷ്‌ഗോപി-ഷാജികൈലാസ്- രഞ്ജി പണിക്കര്‍ ടീം. അവര്‍ ഒന്നിച്ച മിക്ക ചിത്രവും വന്‍ ഹിറ്റായിരുന്നു. തലസ്ഥാനം, കമ്മിഷണര്‍ എന്നിങ്ങനെ ട്രെന്‍ഡ് സെറ്ററായ ചിത്രങ്ങള്‍ ധാരാളം ഇവര്‍ ഒരുക്കിയിരുന്നു. പുതിയ ചിത്രത്തില്‍ രഞ്ജി പണിക്കരില്ല. എങ്കിലും ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല.

    ഏതായാലും 2015ല്‍ ഇവയെല്ലാം തിയറ്ററിലെത്തും.

    English summary
    Malayalam hit directors- actors joins again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X