»   » ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍... ഈ കിണര്‍ മറ്റാര്‍ക്കുമല്ല, ട്രെയിലര്‍ കാണാം!!

ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍... ഈ കിണര്‍ മറ്റാര്‍ക്കുമല്ല, ട്രെയിലര്‍ കാണാം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

കുടിവെള്ള ക്ഷാമം പ്രമേയമാക്കി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് കിണര്‍. എം എ നിഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയപ്രദയാണ് ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചത്രത്തിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള, ടീസര്‍ പുറത്തിറങ്ങി


സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന കിണര്‍ തമിഴില്‍ കേണി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രേവതി, രേഖ, അനുഹാസന്‍, പാര്‍വതി നമ്പ്യാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നാസര്‍, പാര്‍ത്ഥിപന്‍, ജോയ് മാത്യൂ, രഞ്ജി പണിക്കര്‍ എന്നിവരോടൊപ്പം കൈലാഷും ചിത്രത്തില്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


kinar

കുടി വെള്ളത്തിനായി നമ്മള്‍ യുദ്ധം ചെയ്യേണ്ടി വരുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ചിത്രമെന്ന് സംവിധായകന്‍ നേരത്തെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആനി സജീവും പികെ സജീവും ചേര്‍ന്നാണ് ചിത്രം എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.English summary
malayalam movie kinar trailer out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam