»   » മലയാള സിനിമയുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച നടന്നതോക്കെ കേട്ടാല്‍ ആര്‍ക്കും അത് തോന്നും!!!

മലയാള സിനിമയുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച നടന്നതോക്കെ കേട്ടാല്‍ ആര്‍ക്കും അത് തോന്നും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണം വരുന്നതോട് കൂടി മലയാള സിനിമാ പ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളാണ്. പ്രമുഖ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ഒപ്പം നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ യുവതാരങ്ങളുടെയും സിനിമകള്‍ തമ്മിലുള്ള മത്സരമായിരിക്കും നടക്കാന്‍ പോവുന്നത്.

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

അതിനിടെ കഴിഞ്ഞ ആഴ്ചയില്‍ മലയാള സിനിമയില്‍ ഒരുപാട് നല്ല വാര്‍ത്തകളായിരുന്നു സംഭവിച്ചത്. റംസാന്‍ പെരുന്നാളിന് തിയറ്ററുകളിലെത്തുമെന്ന് കരുതിയിരുന്ന മോഹന്‍ലാല്‍ ചിത്രം 'വില്ലന്‍' ചില റെക്കോര്‍ഡുകളെല്ലാം നേടിയിരിക്കുന്നതും വാര്‍ത്തയായിരുന്നു.

റിലീസിനൊരുങ്ങി വില്ലന്‍

പല തവണ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും വില്ലന്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷകളിലാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഇനി ചിത്രം ഹിന്ദിയില്‍ ഡബ്ബ് ചെയ്യാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്ത.

റെക്കോര്‍ഡുകളുമായി വില്ലന്‍

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന വില്ലന്‍ റിലീസിന് മുന്നെ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത പുറത്തിറങ്ങുന്നതിന് 1 കോടി രൂപയ്ക്ക് മുകളില്‍ ചിത്രത്തിന്റെ പകര്‍പ്പാവകാശം നേടിയിരിക്കുകയാണ്.

സാറ്റലൈറ്റിലും കോടികള്‍

ആദ്യമായിട്ടാണ് മലയാള സിനിമയില്‍ ഒരു ചിത്രം സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നേടയിരിക്കുന്നത്. സൂര്യ ടിവിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം 4.5 കോടി രൂപയ്ക്ക് നേടിയിരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ്


ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആഗസ്റ്റ് 1 നായിരുന്നു ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പോവന്നത് ശ്രുതി രാമചന്ദ്രനാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകൡ പറയുന്നത്.

പുള്ളിക്കാരന്‍ സ്റ്റാറാ ചിത്രത്തിന്റെ ടീസര്‍

ഓണത്തിന് തിയറ്ററുകളില്‍ റിലീസിനെത്തുന്ന മമ്മുട്ടി ശ്യാംധര്‍ ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വെറും 26 സെക്കന്‍ഡ് മാത്രമുള്ള ടീസറായിരുന്നു പുറത്ത് വന്നത്.

പ്രണവ് മോഹന്‍ലാലിന്റെ സിനിമ

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം ആദിയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് ഒന്നിനായിരുന്നു തുടങ്ങിയത്.

നിവിന്‍ പോളിയുടെ ലുക്ക്


റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. സിനിമയുടെ ഇതിവൃത്തവും മറ്റ് കാര്യങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

English summary
Mollywood Movie News Of The Week!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam