»   » ദത്ത് നല്ലവന്‍; വെറുതെ വിടൂ- മോഹന്‍ലാല്‍

ദത്ത് നല്ലവന്‍; വെറുതെ വിടൂ- മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
sanjay-dutt
സഞ്ജയ് ദത്തിന് വേണ്ടി മോഹന്‍ലാലും രംഗത്ത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. 20 വര്‍ഷമായി തനിക്ക് സഞ്ജയ് ദത്തിനെ നേരിട്ട് അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ശിക്ഷയില്‍ ഇളവ് നല്‍കണം - മലയാളത്തിന്റെ പ്രിയനടന്‍ ആവശ്യപ്പെട്ടു.

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ദത്തിന് വേണ്ടി സംസാരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സഞ്ജയ്ദത്തിന്റെ ജയില്‍ ശിക്ഷയില്‍ നടുങ്ങിനില്‍ക്കുകയാണ് ബോളിവുഡ് ലോകം. താരത്തിന് പിന്തുണയുമായി പ്രമുഖ സഹപ്രവര്‍ത്തകരെല്ലാം മു്‌ന്നോട്ടു വന്നുകഴിഞ്ഞു. മുന്‍നിര താരങ്ങളായ രണ്‍ബീര്‍ കപൂര്‍, വിദ്യാ ബാലന്‍ തുടങ്ങി നിരവധി പേര്‍ ദത്തിന്റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. നിരവധി സിനിമാ താരങ്ങള്‍ ട്വിറ്റര്‍ സന്ദേശം വഴിയും സഞ്ജയ് ദത്തിനോടുള്ള പിന്തുണ അറിയിച്ചു.

ദത്തിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെ സമീപിക്കുമെന്നു രാജ്യസഭാംഗവും ബോളിവുഡ് നടിയുമായ ജയാബച്ചന്‍ ഇന്നലെ പറഞ്ഞിരുന്നു. സഞ്ജയ് ദത്ത് ഇതിനോടകം ഏറെ സഹിച്ചുകഴിഞ്ഞു എന്നായിരുന്നു മുന്‍ സഹപ്രവര്‍ത്തകയുടെ സങ്കടം. സുപ്രീം കോടതി വിധിക്കെതിരെ ഇത്രയധികം സെലബ്രിറ്റികള്‍ പരസ്യ നിലപാടുമായി രംഗത്തു വരുന്നത് ഇതാദ്യമായാണ്.

സഞ്ജയ് ദത്ത് ജയിലില്‍ പോയാല്‍ ബോളിവുഡിന് അത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഹിന്ദി ചലച്ചിത്രമേഖലയില്‍ ദത്തിനെ വിശ്വസിച്ച് 250 കോടിയിലധികം രൂപയുടെ പ്രോജക്ടുകളാണ് നടന്നുവരുന്നത്. സഞ്ജയ് ദത്ത് നായകനായി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നിരവധി ചിത്രങ്ങള്‍ പാതിവഴിയില്‍ ഷൂട്ടിംഗ് എത്തി നില്‍ക്കുന്നു.

English summary
Prominent Malayalam actor Mohanlal came forward for Mumbai blast accused Sanjay Dutt. Mohanlal appealed to cut Bollywood star's five year sentence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X