»   » ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു

ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Uyaragalil
എം.ടി.വാസുദേവന്‍ നായരും ഐ.വി.ശശിയും ഒന്നിച്ചു ചേര്‍ത്തൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു. മോഹന്‍ലാലിനും ഐ.വി.ശശിക്കും കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ച നല്‍കിയ ചിത്രമായിരുന്നു 1984ല്‍ തിയറ്ററിലെത്തിയ ഉയരങ്ങളില്‍. ഐ.വി.ശശിയുടെ ശിഷ്യനായ ജോമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം എം.ടിയുടെ വീട്ടിലെത്തി ജോമോന്‍ ചിത്രം പുനര്‍നിര്‍മിക്കാനുള്ള അനുമതി വാങ്ങി. നിര്‍മാതാവ് വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരുന്നു ഉന്നതങ്ങളിലെ ജയരാജന്‍. റഹ്മാന്‍, നെടുമുടി, രതീഷ്, തിലകന്‍, ഉമര്‍, ജനാര്‍ദനന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ. ചായത്തോട്ടത്തിലെ മാനേജരായ ജയരാജന്‍ ഉയരങ്ങളിലെത്താന്‍ ഉടമയുടെ ഭാര്യയെയും മകളെയും ശാരീരികമായി ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നതും ഒടുവില്‍ പൊലീസിനു പിടികൊടുക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന കഥാപാത്രമാണ് ജയരാജന്‍. വില്ലന്‍ സ്വഭാവമുള്ള നായകനാണിതില്‍.

പുതിയ ചിത്രത്തില്‍ ആരാണ് ജയരാജനെ അവതരിപ്പിക്കുകയെന്ന് തീരുമാനമായിട്ടില്ല.

മുന്‍പ് എം.ടിയുടെ നീലത്താമര ലാല്‍ജോസ് വീണ്ടുമൊരുക്കി വന്‍ ഹിറ്റാക്കിയിരുന്നു. അതേപോലെ ഹിറ്റൊരുക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്ടുകാരന്‍ കൂടിയായ ജോമോന്‍

English summary
Malyalam movie Uyaragalil, wrote by MT Vasudevan Nair And IV Shashi in 1984 will remake on Jomon's direction
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam