»   » ഇക്കുറി താരയുദ്ധം കൊഴുക്കും!!! വീണ്ടും മമ്മുട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍!!! ആര് നേടും???

ഇക്കുറി താരയുദ്ധം കൊഴുക്കും!!! വീണ്ടും മമ്മുട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍!!! ആര് നേടും???

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് മറ്റൊരു ഉത്സവകാലം കൂടി വരുകയാണ്. പ്രേക്ഷകരുടേയും സിനിമാ പ്രവര്‍ത്തകരുടേയും പ്രതീക്ഷകള്‍ തകര്‍ത്ത സിനിമാ സമരത്തിന് ശേഷം വരുന്ന ഉത്സവകാലമാണ് വിഷുവില്‍ എല്ലാവര്‍ക്കം ഏറെ പ്രതീക്ഷകളാണുള്ളത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി പത്തിലധികം ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. ഒരാഴ്ചത്തെ ഇടവേളയില്‍ രണ്ട് ചിത്രങ്ങളുമായിട്ടാണ് മമ്മുട്ടി എത്തുന്നത്. ഇരുവര്‍ക്കും എതിരാളിയായി ദുല്‍ഖറും എത്തുന്നുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

താരപ്പോരാട്ടത്തില്‍ ഒപ്പം കൂടാന്‍ നിവിനും ദിലീപുമുണ്ട്. വിഷുവിനോടടുപ്പിച്ച് മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഏപ്രില്‍ 15നാണ് നിവിന്‍ ചിത്രം സഖാവ് എത്തുന്നത്. ഒരു ദിവസത്തെ വ്യത്യാസത്തില്‍ മമ്മുട്ടിയും ദിലീപും എത്തുന്നു. പുലിമുരുകനും തോപ്പില്‍ ജോപ്പനും ശേഷം വീണ്ടും ഒരേ ദിനം റിലീസ് തയാറെടുക്കുകയാണ് മമ്മുട്ടിയുടെ മോഹന്‍ലാലും. ഇരു ചിത്രങ്ങളും വിജയം നേടിയെങ്കിലും നേട്ടമുണ്ടാക്കിയത് പുലിമുരുകനായിരുന്നു.

പലിമുരുകനൊപ്പം തിയറ്ററിലെത്തിയ തോപ്പില്‍ ജോപ്പനും ഹിറ്റായതോടെ വീണ്ടും മോഹലാലും മമ്മുട്ടിയും ഒന്നിച്ച് തിയറ്ററിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ തകര്‍ത്ത് തിയറ്റര്‍ സമരമെത്തി. ഇതോടെ രണ്ട് ചിത്രങ്ങളും ഒരുമിച്ച് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മുന്തിരി വള്ളിക്കൊപ്പം എത്തിയത് ദുള്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളായിരുന്നു.

ക്രിസ്തുമസിന് പ്രേക്ഷകരെ നിരാശപ്പെടുത്തിയ മോഹന്‍ലാലും മമ്മുട്ടിയും വിഷുവിന് ഒന്നിച്ചെത്തും. വിഷുവിന് ഒരാഴ്ച മുമ്പ് ഇരുവരുടേയും ചിത്രങ്ങള്‍ റിലീസിനെത്തും. മോഹന്‍ലാല്‍ മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സും രഞ്ജിത്ത് മമ്മുട്ടി ചിത്രമായ പുത്തന്‍പണവുമാണ് ഒന്നിച്ചെത്തുക. രണ്ട് ചിത്രങ്ങളും ഏപ്രില്‍ ഏഴിന് തിയറ്ററിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

2016ല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ മമ്മുട്ടി ഇക്കുറി രണ്ട് ചിത്രങ്ങളുമായാണ് വിഷുവിനെത്തുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദറും രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണവും. ആദ്യം തിയറ്ററിലെത്തുന്നത് ഗ്രേറ്റ് ഫാദറാണ്. ചിത്രം ഇറങ്ങി അടുത്ത ആഴ്ച പുത്തന്‍ പണവും എത്തും.

മോഹന്‍ലാല്‍ മമ്മുട്ടി താര പോരാട്ടത്തില്‍ ഒപ്പം കൂടാന്‍ ദുല്‍ഖര്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രമായ സിഐഎ ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രം വിഷുവിന് റിലീസ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

എല്ലാ വിഷു ചിത്രങ്ങളും വിഷുവിന് മുന്നേ എത്തിമ്പോള്‍ ഏപ്രില്‍ 15നാണ് നിവിന്‍ പോളി ചിത്രം സഖാവ് തിയറ്ററിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് സഖാവ്. ചിത്രത്തിന്‍െ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

വിഷുവിന് ആഘോഷം പകരാന്‍ ജോര്‍ജേട്ടന്‍സ് പൂരവുമായി ദിലീപും ഉണ്ട്. ഉത്സവകാലങ്ങളില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനായി എത്തുന്ന ദിലീപ് ചിത്രം ഇക്കുറി തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥായാണ് പറയുന്നത്. മമ്മുട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തുന്നതിന് തൊട്ടു പിന്നാലെ മാര്‍ച്ച് 31ന് ചിത്രം തിയറ്ററിലെത്തും.

മാര്‍ച്ച് മാസം എല്ലാ ആഴ്ചകളിലും ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്. മാര്‍ച്ച് മൂന്നിന് രണ്ട് ചിത്രങ്ങളാണ് തിയറ്ററിലെത്തുക. ടൊവിനോ നായകനാകുന്ന ഒരു മെക്‌സിക്കന്‍ അപാരതയും പുതുമുഖങ്ങളെ വച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന അങ്കമാലി ഡയറീസും. പത്തിന് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും 17ന് അലമാരയും കെയര്‍ ഓഫ് സൈറഭാനുവും റിലീസിനെത്തും.

കൂട്ട റിലീസുകള്‍ ശരാശരി പടങ്ങള്‍ക്ക് വെല്ലുവിളിയാകും. മികച്ച ചിത്രങ്ങള്‍ മാത്രം തിയറ്ററില്‍ ഓടുന്ന അവസ്ഥയുണ്ടാകും. അല്ലെങ്കില്‍ പിന്നാലെ എത്തുന്ന ചിത്രങ്ങള്‍ക്കായി അവ തിയറ്റര്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. ആദ്യമെത്തുന്ന ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയാല്‍ പിന്നാലെ എത്തുന്നവയ്ക്കായി തിയറ്റര്‍ കണ്ടെത്തുക ശ്രമകരമാകും.

English summary
Mammootty and Mohanlal come together in theaters on vishu. Several movies releasing together in theaters. Mammootty have two movie releasing in a one week gap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam