twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇക്കൊല്ലം വലിയ പ്രതീക്ഷകളുമായെത്തി അതെല്ലാം കാറ്റില്‍ പറത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഇവയായിരുന്നു!

    |

    മലയാളത്തില്‍ മികച്ച സിനിമകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2017. പ്രതീക്ഷകളുമായി 140 സിനിമകളായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. താരരാജാക്കന്മാരുടെയടക്കം സിനിമകളുണ്ടെങ്കിലും ചില സിനിമകള്‍ വന്‍ പരാജയമായി മാറിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളെല്ലാം തമ്മില്‍ മത്സരമായിരുന്നു.

    വെറുമൊരു കോഴിമുട്ടയ്ക്കുള്ളിലും ഷാജി പാപ്പൻ! തന്നെ ഞെട്ടിച്ച ആരാധകന് നന്ദിയുമായി ജയസൂര്യ!!വെറുമൊരു കോഴിമുട്ടയ്ക്കുള്ളിലും ഷാജി പാപ്പൻ! തന്നെ ഞെട്ടിച്ച ആരാധകന് നന്ദിയുമായി ജയസൂര്യ!!

    റിലീസിന് മുമ്പ് നല്ല അഭിപ്രായം നേടിയിട്ടും, റിലീസിന് ശേഷം ആരാധകര്‍ക്ക് നിരാശ നല്‍കിയ സിനിമകളുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ പുലിമുരുകന്‍ കേരളത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നെങ്കിലും ഇക്കൊല്ലം ലാലേട്ടന്റെ സിനിമകള്‍ പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല.

    1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    മോഹന്‍ലാല്‍ വീണ്ടും കേണല്‍ മഹാദേവനായി എത്തിയ സിനിമയായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 1971 ല്‍ ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു. കീര്‍ത്തിചക്ര പോലെ ഹിറ്റ് സിനിമയുടെ മറ്റൊരു ഭാഗമായെത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ച പ്രതികരണമായിരുന്നു സിനിമയില്‍ നിന്നും ലഭിച്ചത്.

    ഫുക്രി

    ഫുക്രി


    സിദ്ദിഖിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു ഫുക്രി. ജയസൂര്യ നായകനായി അഭിനയിച്ച സിനിമ വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അത്തരമൊരു വിജയം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

     ഹണി ബീ 2

    ഹണി ബീ 2

    2014 ല്‍ പുറത്തിറങ്ങിയ മികച്ചൊരു സിനിമയായിരുന്നു ഹണി ബീ. സിനിമയുടെ രണ്ടാം ഭാഗമായെത്തിയ ഹണി ബീ 2 പൂര്‍ണ പരാജയമായിരുന്നു. ജൂനിയര്‍ ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ ഹണി ബീ യിലെ താരങ്ങള്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും നിരന്നത്.

     ടിയാന്‍

    ടിയാന്‍

    പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ടിയാന്‍. മുരളി ഗോപി തിരക്കഥയെഴുതിയ സിനിമയ്ക്ക് പൃഥ്വിരാജിന്റെ വലിയ പ്രതീക്ഷയായിരുന്ന സിനിമയായിരുന്നു ടിയാന്‍. എന്നാല്‍ തിയറ്ററുകളിലേത്തിയതിന് ശേഷം സിനിമയ്ക്ക് മികച്ചതാവാന്‍ കഴിഞ്ഞില്ലായിരുന്നു.

    പുത്തന്‍ പണം

    പുത്തന്‍ പണം

    വ്യത്യസ്ത ഭാഷ സിനിമകളില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായെത്തിയ മമ്മൂട്ടി കാസര്‍ഗോഡന്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രവുമായെത്തിയ സിനിമയായിരുന്നു പുത്തന്‍ പണം. രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ സിനിമ ആരാധകരുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തുകയായിരുന്നു. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

      വെളിപാടിന്റെ പുസ്തകം

    വെളിപാടിന്റെ പുസ്തകം


    ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം. കോളേജ് പശ്ചാതലത്തിലൊരുങ്ങിയ സിനിമയും പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. ഓണത്തിന് മറ്റ് സിനിമകളോട് മത്സരിച്ചായിരുന്നു സിനിമയും തിയറ്ററുകളിലേക്ക് എത്തിയത്.

    പുള്ളിക്കാരന്‍ സ്റ്റാറാ

    പുള്ളിക്കാരന്‍ സ്റ്റാറാ

    മമ്മൂട്ടി-ശ്യാധര്‍ കൂട്ടുകെട്ടിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ ഓണത്തിനായിരുന്നു റിലീസ് ചെയ്തിരുന്നത്. മറ്റ് താരങ്ങളുടെ സിനിമകള്‍ക്കൊപ്പമെത്തിയ സിനിമ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസിലടക്കം ശ്രദ്ധിക്കപ്പെടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

     വില്ലന്‍

    വില്ലന്‍

    റിലീസിനെത്തുന്നതിന് മുമ്പ് തന്നെ വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നു വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും നെഗറ്റീവ് റിവ്യൂയായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

    English summary
    Malayalam Movies Of 2017 That Didn’t Live Up To The Expectations!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X