For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണ മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ബിജു മേനോനെത്തും! ഫഹദും കുഞ്ചാക്കോ ബോബനും പിന്നാലെയെത്തും

  |
  സെപ്റ്റംബർ സിനിമകൾ മമ്മൂക്കയ്ക്ക് വെല്ലുവിളിയോ?

  കേരളത്തിലുണ്ടായ പ്രളയത്തില്‍ നിന്നും കരകയറി പുതുജീവിതം പടുത്തുയര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വീടും, നാടും കൃഷിയുമെല്ലാം എന്നിങ്ങനെ സര്‍വ്വതും നഷ്ടപ്പെട്ടവരുണ്ട്. സിനിമാമേഖലയിലും കനത്ത നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. ഒട്ടുമിക്ക സിനിമകളുടെയും ചിത്രീകരണം മുടങ്ങി പോയിരുന്നു.

  ഒടുവില്‍ പേളിയുടെ സ്‌നേഹ ചുംബനം ശ്രീനിഷിന് കിട്ടി! ബിഗ് ബോസിലെങ്ങും ഉമ്മ മയം, അതിഥി കൂട്ടുസാണ് മാതൃക

  ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമകള്‍ സെപ്റ്റംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ടൊവിനോയുടെ തീവണ്ടി, പൃഥ്വിരാജിന്റെ രണം എന്നീ സിനിമകള്‍ സെപ്റ്റംബര്‍ 6,7 ദിവസങ്ങളിലായി എത്തിയിരുന്നു. ഇനി റിലീസിനൊരുങ്ങുന്നത് മമ്മൂട്ടി, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെയുള്ളവരുടെ സിനിമകളാണ്.

  ബിഗ് ബോസിലെ യഥാർത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു..

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഓണത്തിനെത്തുമെന്ന് പറഞ്ഞ മമ്മൂട്ടിച്ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ പതിനാലിന് റിലീസിനൊരുങ്ങുകയാണ്. കുട്ടനാടിനെ പശ്ചാതലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ റായി ലക്ഷ്മിയാണ് നായിക. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, അനു സിത്താര, ഷംന കാസിം എന്നിങ്ങനെയുള്ള താരങ്ങളും അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ സഹസംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

  പടയോട്ടം

  പടയോട്ടം

  ഓണ സിനിമകളുടെ പട്ടികയിലുള്ള ബിജു മേനോന്റെ ചിത്രമായിരുന്നു പടയോട്ടം. ഗ്യാങ്സ്റ്റര്‍ കോമഡി ഴേണറിലുള്ള പടയോട്ടം നവാഗതനായ റഫീക് ഇബ്രാഹിമാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 17 ന് റിലീസ് തീരുമാനിച്ചിരുന്ന പടയോട്ടം കുട്ടനാടന്‍ ബ്ലോഗിനൊപ്പം സെപ്റ്റംബര്‍ 14 നായിരിക്കും റിലീസ് ചെയ്യുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പടയോട്ടം.

  മാംഗല്യം തന്തു നാനേന

  മാംഗല്യം തന്തു നാനേന

  കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണ് മാംഗല്യം തന്തു നാനേന. സൗമ്യ സാദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സെപ്റ്റംബര്‍ ഇരുപതിനാണ് മാംഗല്യം തന്തു നാനേനയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

  വരത്തന്‍

  വരത്തന്‍

  ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും വരത്തനുണ്ട്. മായാനദിയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് റിലീസിനൊരുങ്ങുകയാണ്. നസ്രിയ നസിം നിര്‍മാണ പങ്കാളിയാട്ടാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

   തീവണ്ടി തീവണ്ടി തകർക്കുന്നു..

  തീവണ്ടി തകർക്കുന്നു..

  മേയ് മാസം റിലീസ് തീരുമാനിച്ചിരുന്ന ടൊവിനോയുടെ ചിത്രമാണ് തീവണ്ടി. ഒരുപാട് പ്രാവിശ്യം റിലീസ് തീരുമാനിച്ചെങ്കിലും ഓണത്തിന് എത്തുമെന്നായിരുന്നു അവസാനം ഉറപ്പിച്ച് പറഞ്ഞിരുന്നത്. പ്രളയം വന്നതോടെ അതും മാറുകയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 7 ന് തീവണ്ടി തിയറ്ററുകളിലേക്ക് എത്തി. ഫെല്ലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ തിയറ്ററുകളില്‍ നല്ല പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്.

   രണത്തിന് മികച്ച തുടക്കം

  രണത്തിന് മികച്ച തുടക്കം

  പൃഥ്വിരാജിന്റെ ആരാധകര്‍ ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് രണം. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ ആറിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഇഷ തല്‍വാര്‍ നായികയായി അഭിനയിക്കുമ്പോള്‍ റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആക്ഷനൊരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനിറ്റി, ഡേവിഡ് അലക്‌സി, ആരോന്‍ എന്നിവര്‍ ചേര്‍ന്നാണ്. ആദ്യദിനം നല്ല പ്രകടനം നടത്തിയ സിനിമ മോശമില്ലാത്ത രീതിയിലാണ് പ്രദര്‍ശനം തുടരുന്നത്.

  English summary
  Malayalam Movies Expected To Release in September 2018!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X