»   » ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?

Posted By: AkhilaKS
Subscribe to Filmibeat Malayalam


സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ പരമായി അന്വേഷണങ്ങള്‍ നടന്നെങ്കിലും, വ്യാജന്‍ തടയാനായിട്ടുള്ള ഒരു സംവിധാനവും ഉണ്ടായില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ വ്യാജന്‍ ഇറങ്ങുന്നത് തടയുന്നതിനായി നിര്‍മ്മാതാക്കള്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്.

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?


മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് ഓണ്‍ റിലീസിന് ഒരുങ്ങുകയാണ്. 16 നിര്‍മ്മാതാക്കള്‍ ഇതിനായി സ്റ്റാട്ട് അപ് സംരഭകരുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു.

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?

പ്രേമം സിനിമകളുടെ വ്യാജ പതിപ്പ് ഇറങ്ങിയ സമയത്താണ് ലാല്‍ ജോസ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി സ്വന്തം സിനിമകള്‍ റിലീസ് ചെയ്യാന്‍ നടപടി തുടങ്ങിയത്.

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?

നീന, കന്യക ടാക്കീസ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, കംബാര്‍ട്ട്‌മെന്റ് എന്നീ സിനിമകളാണ് ഓണ്‍ലൈനില്‍ ലഭ്യമാകുന്നത്.

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?

വിദേശ മലയാളികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സിനിമ റിലീസ് ചെയ്യാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഇഷ്ട് സിനിമകള്‍ ബുദ്ധിമുട്ടില്ലാതെ കാണാനും കഴിയും. വ്യാജ പതിപ്പിന്റെ ഒഴുക്ക് ഒരു പരിതി വരെ തടയാന്‍ കഴിയുമെന്നാണ് രംഗത്തുള്ളവരുടെ പ്രതീക്ഷ.

ഓണ്‍ലൈന്‍ റിലീസ്; ഇനി എങ്ങനെ വ്യാജന്‍ ഇറക്കും?


ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലശ്ശേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രവും ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും.തിയറ്ററുകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശ്വന്‍ പറഞ്ഞു.

English summary
A group of film buffs has come up with an online site which will enable people to watch the latest Malayalam movies on the digital platform legally at a download cost of Rs.180 for an ordinary print and Rs.300 for a high definition print.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam