»   » ആദ്യം ഫുക്രിയെത്തും...ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന 7 മലയാള ചിത്രങ്ങള്‍!

ആദ്യം ഫുക്രിയെത്തും...ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന 7 മലയാള ചിത്രങ്ങള്‍!

By: Pratheeksha
Subscribe to Filmibeat Malayalam

ഒരു മാസത്തോളം നീണ്ട സിനിമാ സമരം കാരണം പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങളുടെ റിലീസിങ് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരിയില്‍ സമരം തീര്‍ന്നപ്പോള്‍ മോഹന്‍ ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ക്കര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ മാത്രമാണ് റിലീസ് ചെയ്തത്.

ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ നിറഞ്ഞോടുന്നുണ്ട്. എന്നാല്‍ ഏഴു ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നത്..

ഫുക്രി

ജയസൂര്യ, ലാല്‍, സിദ്ദിഖ്, പ്രയാഗാ മാര്‍ട്ടിന്‍, അനു സിതാര തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന ഫുക്രിയാണ് ഫെബ്രുവരിയില്‍ ആദ്യം തിയേറ്ററുകളിലെത്തുക. ഫെബ്രുവരി മൂന്നിനു ഫുക്രി റിലീസ് ചെയ്യുമെന്നാണറിയുന്നത്.

എസ്ര

പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര ഫെബ്രുവരി പത്തിനു തിയേറ്ററുകളിലെത്തും. പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായിക. ടോവിനോ തോമസ്, ബാബു ആന്റണി, വിജയരാഘവന്‍ മുതലായവരും താരനിരയിലുണ്ട്.

പരീത് പണ്ടാരി

കലാഭവന്‍ ഷാജോണ്‍ ബിരിയാണി വയ്പുകാരനായ പരീത് പണ്ടാരിയായി നായകവേഷമണിയുന്ന പരീത് പണ്ടാരി ഫെബ്രുവരി പതിനേഴിനു തിയേറ്ററുകളിലെത്തും. നവാഗതനായ ഗഫൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വീരം

ജയരാജിന്റെ വീരമാണ് ഫെബ്രുവരിയിലെ മറ്റൊരു പ്രധാന റിലീസ്.
ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.
മുപ്പത് കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണിത്. ഫെബ്രുവരി 24 ന് വീരം തിയേറ്ററുകളിലെത്തും.

ജെമിനി

ബാലതാരമായ എസ്തര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജെമിനി. റിച്ചീസ് സിനിമയുടെ ബാനറില്‍ രൂപേഷ് ലാല്‍ നിര്‍മ്മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗ്ഗീസ്, കിഷോര്‍ സത്യ, അഭിരാമി, ലിയോണ, റോസിന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

വേദം

സ്‌കെച്ച് എന്ന ചിത്രത്തിനുശേഷം പ്രസാദ് യാദവ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേദം. പുതുമുഖം സഞ്ജയ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ മധു, സിദ്ധിഖ്, ജഗദീഷ്, തലൈവാസല്‍ വിജയ്, സായ്കുമാര്‍, സുനില്‍ സുഖദ, നോബി, രേഖ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .വേദവും ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും

കാംബോജി

പത്മലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി എം പത്മനാഭന്‍ നിര്‍മ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാംബോജി'. ഒഎന്‍വി യുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്. വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
malayalam movies releasing in february
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam