»   » പ്രശസ്ത മലയാള സംഗീതസംവിധായകന്‍ ഒടുവില്‍ തന്റെ തീരുമാനം വെളിപ്പെടുത്തി!!

പ്രശസ്ത മലയാള സംഗീതസംവിധായകന്‍ ഒടുവില്‍ തന്റെ തീരുമാനം വെളിപ്പെടുത്തി!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ് മോഹന്‍ സിതാര. കഴിഞ്ഞ ദിവസമാണ് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം അദ്ദേഹം അറിയിച്ചത്. താന്‍ ഇനി പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

സംഗീതരംഗത്തോടൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കും. താനെന്തുകൊണ്ടാണ് അത്തരത്തിലുളള തീരുമാനത്തിലെത്തിയതെന്നു പറയുകയാണ് സംവിധായകന്‍....

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം

ദാരിദ്യം എന്താണെന്നറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നാണ് മോഹന്‍സിതാര പറയുന്നത്. അധികവും പ്രാതല്‍ കഴിക്കാതെയാണ് സ്‌കൂളിലെത്തുക. ഉച്ചയ്ക്ക് പറമ്പില്‍ നിന്നു പറിച്ചുകൊണ്ടുവരുന്ന മാങ്ങ കഴിച്ച് വിശപ്പടക്കും.

മറ്റു വിദ്യാര്‍ത്ഥികളുടെ ഭക്ഷണം കണ്ട് കൊതിക്കും

മറ്റു വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന ഭക്ഷണം കണ്ട് പലപ്പോഴും കൊതിയാവുമായിരുന്നു. അധികദിവസവും വെളളം കുടിച്ചാണ് വിശപ്പടക്കിയിരുന്നത്.

അടുത്തുളള ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കും

വയറു നിറച്ചു ഭക്ഷണം കിട്ടാന്‍ അടുത്ത ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ഇത്തരം അനുഭവങ്ങളാണ് ഇനിയുള്ള കാലം പാവങ്ങള്‍ക്കായി എന്തെങ്കിലു ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു

അബുദാബിയിലെ ഇന്ത്യന്‍ സെന്റര്‍

ഐ എസ് സി ഓണാഘോഷത്തിന് അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ അതിഥിയായി എത്തിയപ്പോഴാണ് മോഹന്‍ സിതാര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംഗീത ബാന്‍ഡ് രൂപീകരിച്ചു

തൃശൂര്‍ കേന്ദ്രീകരിച്ച് ഒരു സംഗീത ബാന്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും അതില്‍ നിന്നു ലഭിക്കുന്ന ഫണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുമെന്ന് മോഹന്‍ സിതാര പറയുന്നു.

English summary
Malayalam music composer Mohan Sithara revealed an unknown facet of his character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam