»   » ചലച്ചിത്ര മേഖലയിൽ ഇതാദ്യം! പിന്നണി ഗായകര്‍ സംഘടിക്കുന്നു; കാരണം എന്താണെന്ന് അറിയാമോ?

ചലച്ചിത്ര മേഖലയിൽ ഇതാദ്യം! പിന്നണി ഗായകര്‍ സംഘടിക്കുന്നു; കാരണം എന്താണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ രംഗത്ത് ഒരു പുതിയ സംഘടന കൂടി നിലവിൽ വന്നു. ചലച്ചിത്ര പിന്നണി ഗായികരാണ് പുതിയ സംഘടനയുമായി രംഗത്തെത്തിരിക്കുന്നത്. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്. കെജെ യേശുദാസാണ് സംഘടനയുടെ ചെയർമാൻ. ഗായിക കെഎസ് ചിത്ര, എംജി ശ്രീകുമാർ എന്നിവരാണ് വെസ് ചെയ്ർമാൻ.

singer

ട്രോളിയവർ കേട്ടോളു... പൂമരം തിയേറ്ററുകളിൽ! പ്രദർശനത്തിന് ഇനി 24 ദിവസം കൂടി !!

പിന്നണി ഗാന രംഗത്തെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈസഹായമാണ് സംഘടനയുടെ പ്രധാന അജണ്ടകളിൽ ഒന്ന്. ജീവകാരുണ്യ പ്രവര്‍ത്തനമാണ് സംഘടന പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. പുതിയ സംഘടനയായ സമത്തിന്‍റെ ലോഗൊ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യേശുദാസ് നിര്‍വ്വഹിച്ചു. സമത്തില്‍ പാടി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും ക‍ഴിയണമെന്ന് യേശുദാസ് പറഞ്ഞു.

ഋത്വിക് റോഷൻ കട്ടപ്പന വിട്ടപ്പോൾ അജിത്ത് ആയി! 'അജിത്ത് ഫ്രം അറുപ്പുകോട്ടൈ' ചിത്രീകരണം തുടങ്ങി

പിന്നണി ഗായകൻ എംജി ശ്രീകുമാര്‍, സുജാത,ബിജു നാരായണൻ, ഉണ്ണി മേനോന്‍, കാവാലം ശ്രീകുമാര്‍,കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവരാണ് സമിലെ പ്രധാനികൾ. .മലയാള സിനിമയിലെ പിന്നണി ഗായകരായ 75 പേരാണ് നിലവില്‍ സംഘടനയിലെ അംഗങ്ങള്‍.മുതിര്‍ന്ന ഗായകരുടെ നേതൃത്വത്തിലുള്ള ചീഫ് ഗവേണിംഗ് ബോഡിയാണ് സംഘടനയെ നിയന്ത്രിക്കുക. ഇതിനു പുറമെ കെ സുധീപ് കുമാര്‍ പ്രസിഡന്‍റായ 23 അംഗ എക്സിക്യൂട്ടീവ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനയുടെ ദൈനം ദിന കാര്യങ്ങള്‍ക്ക് നേതൃത്വം നൽകും.

English summary
malayalam paly back singers new organisation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam